LiveTV

Live

National

ബിജെപി മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ആംബുലന്‍സില്ല; സഹോദരന്‍റെ മൃതദേഹം സൈക്കിളില്‍ കെട്ടിവെച്ച് യുവാവ്

ബിജെപി മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ആംബുലന്‍സില്ല; സഹോദരന്‍റെ മൃതദേഹം സൈക്കിളില്‍ കെട്ടിവെച്ച് യുവാവ്
Summary
ബിജെപി മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിന്‍റെ മണ്ഡലം കൂടിയായ മജൂലിയില്‍ കഴിഞ്ഞ ദിവസമാണ് ദാരുണ സംഭവമുണ്ടായത്.

ആംബുലന്‍സോ വാഹന സൗകര്യമില്ലാത്തതിനാല്‍ യുവാവ് തന്‍റെ സഹോദരന്‍റെ മൃതദേഹം സൈക്കിളില്‍ കെട്ടിവെച്ച് വീട്ടിലെത്തിച്ചു. അസമിലെ മജൂലിയിലാണ് സംഭവം. ബിജെപി മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിന്‍റെ മണ്ഡലം കൂടിയായ മജൂലിയില്‍ കഴിഞ്ഞ ദിവസമാണ് ദാരുണ സംഭവമുണ്ടായത്.

ബിജെപി മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ആംബുലന്‍സില്ല; സഹോദരന്‍റെ മൃതദേഹം സൈക്കിളില്‍ കെട്ടിവെച്ച് യുവാവ്

അസമില്‍ അടിസ്ഥാന മെഡിക്കല്‍ സൗകര്യങ്ങള്‍ പോലുമില്ല എന്നതിലേക്കോ സാധാരണക്കാര്‍ക്ക് ഇതൊക്കെ അപ്രാപ്യമാണെന്നതിലേക്കോ ആണ് ഈ സംഭവം വിരല്‍ചൂണ്ടുന്നത്. തിങ്കളാഴ്ചയാണ് 18 കാരനായ ഡിംപിള്‍ ദാസിനെ സഹോദരന്‍ എട്ടു കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ശ്വാസകോശരോഗം ഗുരുതരമായിരുന്നതിനാല്‍ ഡിംപിളിനെ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്കായില്ല. തുടര്‍ന്ന് മൃതദേഹം സ്വവസതിയില്‍ എത്തിക്കാനായി ശ്രമം. ആംബുലന്‍സിനായി ഏറെ നേരം കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. തുടര്‍ന്ന് മറ്റു വാഹന സൌകര്യത്തിനായി ശ്രമിച്ചെങ്കിലും അവിടെയും പരാജയപ്പെട്ടു. ഒടുവിലാണ് സൈക്കിളില്‍ മൃതദേഹം കെട്ടിവെച്ച് വീട്ടിലെത്തിക്കാന്‍ തീരുമാനിച്ചത്.

ഏതായാലും പതിവു പോലെ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ ഇവരുടെ വീട്ടിലേക്ക് വാഹനമെത്തില്ല എന്ന കാരണത്താലാണ് ആംബുലന്‍സ് സൌകര്യം ഉപയോഗിക്കാന്‍ കഴിയാത്തതെന്നാണ് ആശുപത്രി അധികൃതരുടെ വാദം. സംസ്ഥാനത്തെ ആദ്യ വൈഫൈ ജില്ലയായി മജൂലിയെ പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് പ്രദേശത്ത് അടിസ്ഥാന സൌകര്യങ്ങള്‍ പോലുമില്ലെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. ബിജെപിയുടെ വികസന പ്രചരണങ്ങളൊക്കെ പൊള്ളയാണെന്നാണ് സംഭവം വ്യക്തമാക്കുന്നത്.