LiveTV

Live

National

200 രൂപ നോട്ടുകള്‍ വരുന്നു; ജൂണിനു ശേഷം അച്ചടി തുടങ്ങിയേക്കും

200 രൂപ നോട്ടുകള്‍ വരുന്നു; ജൂണിനു ശേഷം അച്ചടി തുടങ്ങിയേക്കും
Summary
മാര്‍ച്ച് മാസം ചേര്‍ന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബോര്‍ഡ് യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമെടുത്തതായാണ് റിപ്പോര്‍ട്ട്.

രാജ്യത്ത് 200 രൂപ നോട്ടുകള്‍ വരുമെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് മാസം ചേര്‍ന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബോര്‍ഡ് യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമെടുത്തതായാണ് റിപ്പോര്‍ട്ട്. ആര്‍ബിഐയുടെ പേര് വെളിപ്പെടുത്താന്‍ തയാറല്ലാത്ത രണ്ടു ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കേന്ദ്ര സര്‍ക്കാരിന്റെ അന്തിമ തീരുമാനം വരുന്നതനുസരിച്ച് ജൂണ്‍ മാസത്തിനു ശേഷമായിരിക്കും 200 രൂപയുടെ നോട്ടുകള്‍ അച്ചടിച്ച് തുടങ്ങുക. ഇതേസമയം, ഇക്കാര്യത്തേക്കുറിച്ച് പ്രതികരിക്കാന്‍ ആര്‍ബിഐ വക്താവ് തയാറായില്ല. എന്നാല്‍ കഴിഞ്ഞ നവംബറില്‍ ഉയര്‍ന്ന മൂല്യമുള്ള 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കുകയും പിന്നാലെ 2000, 500 രൂപ നോട്ടുകള്‍ അച്ചടിച്ച് വിതരണം ചെയ്യുകയും ചെയ്തപ്പോള്‍ ഇതിന്റെ ലക്ഷ്യങ്ങളായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയ കാരണങ്ങള്‍ക്ക് വിരുദ്ധമാണ് ഇപ്പോള്‍ പുറത്തുവരുന്ന 200 രൂപ നോട്ട് അച്ചടി. പിന്‍വലിച്ച നോട്ടുകളുടെ എത്രശതമാനം തിരിച്ചെത്തി എന്ന് സര്‍ക്കാര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ മാര്‍ച്ച് 24 വരെയുള്ള കണക്കുകള്‍ പ്രകാരം മുമ്പുണ്ടായിരുന്നതിനേക്കാള്‍ കുറവാണിപ്പോള്‍ വിനിമയത്തിലുള്ള നോട്ടുകളുടെ മൂല്യം. നോട്ട് നിരോധത്തിന്റെ ഒരു ലക്ഷ്യമായി പറഞ്ഞിരുന്നത് കറന്‍സിയുടെ ഉപയോഗം കുറച്ച് ഡിജിറ്റല്‍ പണത്തിന്റെ ഇടപാട് കൂട്ടണമെന്നായിരുന്നു. എന്നാല്‍ 200 രൂപയുടെ നോട്ടുകള്‍ വരുന്നതോടെ ഇത് വിപരീത ഫലമാണ് ഇതുണ്ടാക്കുക.