LiveTV

Live

National

പരസ്യത്തില്‍ മോദിയുടെ ചിത്രം; പേടിഎമ്മും ജിയോയും മാപ്പുപറഞ്ഞു

പരസ്യത്തില്‍ മോദിയുടെ ചിത്രം; പേടിഎമ്മും ജിയോയും മാപ്പുപറഞ്ഞു
Summary
കഴിഞ്ഞ മാസം സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട്​ കേന്ദ്രസർക്കാർ ഇരുകമ്പനികൾക്കും നോട്ടീസ്​ അയച്ചിരുന്നു.

പരസ്യങ്ങളിൽ അനുമതിയില്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉപയോഗിച്ച സംഭവത്തിൽ റിലയൻസ്​ ജിയോയും പേടിഎമ്മും മാപ്പു പറഞ്ഞു.

പരസ്യത്തില്‍ മോദിയുടെ ചിത്രം; പേടിഎമ്മും ജിയോയും മാപ്പുപറഞ്ഞു

കഴിഞ്ഞ മാസം സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട്​ കേന്ദ്രസർക്കാർ ഇരുകമ്പനികൾക്കും നോട്ടീസ്​ അയച്ചിരുന്നു. 1950ലെ പേരുകളും എംബ്ലങ്ങളും സംരക്ഷിക്കുന്ന നിയമത്തിന്റെ ലംഘനമാണ്​ ഇരുകമ്പനികളും നടത്തിയതെന്ന്​ ആരോപിച്ചായിരുന്നു സർക്കാന്റെ നോട്ടീസ്​.

കഴിഞ്ഞ വർഷം സെപ്തംബറിൽ ഇന്ത്യയിൽ സേവനം ആരംഭിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഉൾക്കൊള്ളിച്ച്​ കൊണ്ടുള്ള പരസ്യം ജിയോ നൽകിയിരുന്നു. ​നോട്ട്​ പിൻവലിക്കലിന്​ ശേഷം ഇ-വാലറ്റുകൾ ഉപയോഗിക്കണമെന്ന മോദിയുടെ പ്രസ്​താവനയുടെ പശ്ചാത്തലത്തിൽ പേടിഎമ്മും പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ച്​ പരസ്യം നൽകുകയായിരുന്നു.