LiveTV

Live

National

ഭരണകൂടത്തെ പിടിച്ചുലച്ച മനുഷ്യാവകാശ പോരാളികളായ അമ്മമാര്‍

ഭരണകൂടത്തെ പിടിച്ചുലച്ച മനുഷ്യാവകാശ പോരാളികളായ അമ്മമാര്‍
Summary
ഹൈദരാബാദ് സര്‍വകലായില്‍ രക്തസാക്ഷിയായ രോഹിത് വെമുലയുടെ അമ്മ രാധിക വെമുലയും എബിവിപി മര്‍ദ്ദനത്തെ തുടര്‍ന്ന് ജെഎന്‍യുവില്‍ നിന്ന് കാണാതായ നജീബ് അഹമ്മദിന്റെ ഉമ്മ ഫാത്തിമ നഫീസയും.

ഇന്ത്യന്‍ തെരുവില്‍ നടക്കുന്ന മനുഷ്യാവകാശ പോരാട്ടങ്ങളെ നയിക്കുന്നത് രണ്ട് അമ്മമാരാണ്. ഹൈദരാബാദ് സര്‍വകലായില്‍ രക്തസാക്ഷിയായ രോഹിത് വെമുലയുടെ അമ്മ രാധിക വെമുലയും എബിവിപി മര്‍ദ്ദനത്തെ തുടര്‍ന്ന് ജെഎന്‍യുവില്‍ നിന്ന് കാണാതായ നജീബ് അഹമ്മദിന്റെ ഉമ്മ ഫാത്തിമ നഫീസയും. മക്കള്‍ വിട്ടകലുന്നത് വരെ പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത ഇരുവരും ഇന്ന് ഭരണകൂടത്തിന്റെ പേടിസ്വപ്നങ്ങളാണ്. മക്കള്‍ക്ക് വേണ്ടി പൌരാവകാശ പോരാട്ടത്തിന്റെ നായകരായി മാറിയ ഇവര്‍ക്ക് പിന്നില്‍ രാജ്യമൊന്നാകെ അണിനിരന്നു. എന്റെ മകനെവിടെ ഇവരുടെ ചോദ്യങ്ങള്‍ക്ക് ഇനിയും ഭരണകൂടം മറുപടി നല്‍കിയിട്ടില്ല. ഇവരുടെ ഈ നിശ്ചയദാര്‍ഢ്യം തന്നെയാണ് ഭരണകൂടത്തെ പിടിച്ചുലക്കുന്നത്. അതുതന്നെയാകും ഇനി ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുക.