LiveTV

Live

National

‌നോ‌‌‌‌ട്ട് നിരോധം ഒരു കൂട്ടം പേരു‌ടെ മാത്രം തീരുമാനം: മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

‌നോ‌‌‌‌ട്ട് നിരോധം ഒരു കൂട്ടം പേരു‌ടെ മാത്രം തീരുമാനം: മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്
Summary
ഇതുവരെ ഇതേ കുറിച്ച് മിണ്ടാതിരുന്നത് നന്നായി എന്ന് തോന്നുന്നുവെന്നും സുബ്രഹ്മണ്യം വ്യക്തമാക്കി.

നോ‌‌‌‌‌ട്ട് അസാധുവാക്കല്‍ തീരുമാനം സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുമായി കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം. ഒരു സം‌ഘം ആളുകള്‍ കൈകൊണ്ട തീരുമാനം പ്രവര്‍ത്തികമാക്കുക മാത്രമാണ്ചെയ്തതെന്ന് ഒരു ബിസിനസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അരവിന്ദ് സുബ്രഹ്മണ്യം പറഞ്ഞു. ഇതുവരെ ഇതേ കുറിച്ച് മിണ്ടാതിരുന്നത് നന്നായി എന്ന് തോന്നുന്നുവെന്നും സുബ്രഹ്മണ്യം വ്യക്തമാക്കി.

‌നോ‌‌‌‌ട്ട് നിരോധം ഒരു കൂട്ടം പേരു‌ടെ മാത്രം തീരുമാനം: മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

സിഎന്‍ബിസി 18 ചാനല്‍ സംഘ‌ിപ്പിച്ച പരിപാടിയിലായിരുന്നു അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ പരാമര്‍ശങ്ങള്‍. ഒരു സം‌ഘം ആളുകള്‍ എ‌‌ടുത്ത തീരുമാനമാണ് നോ‌‌ട്ട് അസാധുവാക്കല്‍. താനടക്കമുള്ളവര്‍ക്ക് അത് പ്രാവര്‍ത്തികമാക്കലും അവലോകനം ചെയ്യലുമായിരുന്നു പണി. മുമ്പ് ഇതേ കുറിച്ച് പറയാതിരുന്നത് നന്നായി എന്ന് തോന്നുന്നു എന്നും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് പറയുന്നു. നോട്ട് അസാധുവാക്കല്‍ നടപടി നാലുമാസം പൂര്‍ത്തിയാകുമ്പോഴും നോ‌ട്ട് ക്ഷാമം അടക്കമുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമായിട്ടില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ പ്രതികരണം. നോ‌‌ട്ട് ക്ഷാമം കാരണം ബാങ്കുകളുടെ കി‌ട്ടാക‌ട പ്രതിസന്ധി 56.4 ശതമാനമായി കഴിഞ്ഞ ഡിസംബറില്‍ വര്‍ധിച്ചുവെന്നും സുബ്രഹ്മണ്യം വ്യക്തമാക്കി.