LiveTV

Live

National

അഞ്ച് ജ‍ഡ്ജിമാര്‍ സുപ്രീം കോടതിയില്‍ ചുമതലയേറ്റു

അഞ്ച് ജ‍ഡ്ജിമാര്‍ സുപ്രീം കോടതിയില്‍ ചുമതലയേറ്റു
Summary
ഇനിയും മൂന്ന് ഒഴിവുകള്‍ സുപ്രിം കോടതിയില്‍ നികത്താനായി ബാക്കിയുണ്ട്.

പുതുതായി നിയമതിരായ അഞ്ച് സുപ്രിം കോടതി ജഡ്ജിമാരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹന്‍ ശന്തന ഗൌഡര്‍,രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നവീന്‍ സിന്‍ഹ, മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൌള്‍, ചണ്ടിഗാര്‍ ദീപക് ഗുപ്ത, കര്‍ണാടക ചീഫ് ജസ്റ്റിസ് എസ് അബ്ദുള്‍ നസീര്‍ എന്നിവരാണ് ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാറിന് മുന്നില്‍ സത്യവാചകം ചൊല്ലി അധികാരമേറ്റത്.

ജഡ്ജിമാരുടെ നിയമനത്തില്‍ സുപ്രിം കോടതി കൊളീജയവും, കേന്ദ്ര സര്‍ക്കാരും രൂക്ഷമായ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. മുന്‍ ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂര്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് പുതിയ ജഡ്ജിമാരുടെ നിമയമനത്തിന് കേന്ദ്രം പച്ചക്കൊടി കാട്ടിയത്. ഇനിയും മൂന്ന് ഒഴിവുകള്‍ സുപ്രിം കോടതിയില്‍ നികത്താനായി ബാക്കിയുണ്ട്.