LiveTV

Live

National

ലോകത്തിലെ ഏറ്റവും ഭാരമേറിയ സ്ത്രീ ശസ്ത്രക്രിയയ്ക്കായി ഇന്ത്യയിലെത്തി

 ലോകത്തിലെ ഏറ്റവും ഭാരമേറിയ സ്ത്രീ ശസ്ത്രക്രിയയ്ക്കായി ഇന്ത്യയിലെത്തി
Summary
ചാര്‍ട്ടേഡ് വിമാനത്തില്‍ മുംബൈയിലെത്തിയ ഇമാനെ പ്രത്യേകം തയ്യാറാക്കിയ ലോറിയില്‍ ആശുപത്രിയിയിലും പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് ആശുപത്രിക്ക് ഉള്ളിലുമെത്തിച്ചു

ലോകത്തിലെ ഏറ്റവും ഭാരമേറിയ സ്ത്രീയായ ഈജിപ്ഷ്യന്‍ സ്വദേശി ഇമാന്‍ അഹമ്മദ് അബദ് എല്‍ അതിയെ ശസ്ത്രക്രിയക്കായി ഇന്ത്യയില്‍ എത്തിച്ചു . മുംബൈയിലെ സെയ്ഫി ആശുപത്രിയിലാണ് ഇമാനെ ചികിത്സിക്കുക. നിലവില്‍ 500 കിലോ ഭാരമുള്ള ഇമാനെ ശസ്ത്രക്രീയയിലൂടെ സാധാരണ ജീവിതത്തിലേക്ക് മടക്കിയെത്തിക്കാനാണ് ശ്രമം.

 ലോകത്തിലെ ഏറ്റവും ഭാരമേറിയ സ്ത്രീ ശസ്ത്രക്രിയയ്ക്കായി ഇന്ത്യയിലെത്തി

പ്രശസ്ത സര്‍ജ്ജന്‍ മുഫസ്സല്‍ ലക്ദാവാല യുടെ നേതൃത്വത്തിലാണ് 36 കാരിയായ ഇമാനെ ശസ്ത്രക്രീയക്ക് വിധേയയാക്കുന്നത്. ചികിത്സക്കായി ഇന്ത്യയിലേക്കെത്തുന്നതിന് ആദ്യം ഇമാന് വിസ ലഭിച്ചിരുന്നില്ല. ഡോക്ടര്‍ മുഫസ്സല്‍ ലക്ദാവാല ട്വിറ്ററില്‍ നല്‍കിയ പോസ്റ്റ് ശ്രദ്ധയില്‍പെട്ട വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇടപെട്ടതോടെയാണ് ഇമാന് ഇന്ത്യയിലേക്കെത്താനായത്. ചെറുപ്പം മുതലേ അമിത വണ്ണം പിടികൂടിയ ഇമാന്‍ ഇപ്പോള്‍ കിടക്കയിലാണ് ജീവിതം തുടരുന്നത്.

ചാര്‍ട്ടേഡ് വിമാനത്തില്‍ മുംബൈയിലെത്തിയ ഇമാനെ പ്രത്യേകം തയ്യാറാക്കിയ ലോറിയില്‍ ആശുപത്രിയിലെത്തിച്ചത്. പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് ആശുപത്രിക്ക് ഉള്ളിലെത്തിച്ചു. പ്രത്യേകം തയ്യാറാക്കിയ ഇന്‍റന്‍സീവ് കെയര്‍ യൂണിറ്റിലാണ് ഇമാനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതിനായി വിശാലമായ വാതില്‍ നിര്‍മിച്ചു.

 ലോകത്തിലെ ഏറ്റവും ഭാരമേറിയ സ്ത്രീ ശസ്ത്രക്രിയയ്ക്കായി ഇന്ത്യയിലെത്തി

ഒരു മാസം നിരീക്ഷണത്തില്‍ വെച്ച ശേഷമാവും ഇമാനെ ശസ്ത്രക്രിയക്ക് വിധേയമാക്കുക. ആമാശയത്തിന്റെ വലിപ്പം കുറയ്ക്കുന്നതിനാണ് ശസ്ത്രക്രീയ. അമിത വണ്ണത്തിന് പുറമെ ഇമാന്റെ വലതു കൈയും വലത് കാലും ശോഷിച്ച നിലയിലുമാണ്.