LiveTV

Live

National

ഉത്തരാഖണ്ഡില്‍ മഞ്ഞ് വീഴ്ച്ചാ മുന്നറിയിപ്പ്

ഉത്തരാഖണ്ഡില്‍ മഞ്ഞ് വീഴ്ച്ചാ മുന്നറിയിപ്പ്
Summary
ഉത്തരാഖണ്ഡിന്റെ മലയോര പ്രദേശങ്ങള്‍, ഹിമാചല്‍ പ്രദേശ്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍ മഞ്ഞ് വീഴ്ച്ചയുണ്ടാകാന്‍ സാധ്യതയുണ്ട്

കാശ്മീരിന് പിന്നാലെ ഉത്തരാഖണ്ഡിലും ശക്തമായ മഞ്ഞ് വീഴ്ച്ചയുണ്ടാകുമെന്ന് മുന്നറിയിപ്പ്. അടുത്ത 48 മണിക്കൂര്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. ഉത്തരാഖണ്ഡിന്റെ മലയോര പ്രദേശങ്ങള്‍, ഹിമാചല്‍ പ്രദേശ്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍ മഞ്ഞ് വീഴ്ച്ചയുണ്ടാകാന്‍ സാധ്യതയുണ്ട്. ഉത്താരഖണ്ഡിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ മഞ്ഞ് വീഴ്ച്ച ബാധിക്കും. ജമ്മുകശ്മീരില്‍ കഴിഞ്ഞ ദിവസമുണ്ടായ മഞ്ഞ് വീഴ്ച്ചയില്‍ 15 ജവാന്മാരടക്കം 20 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.