LiveTV

Live

National

നജീബിന്‍റെ തിരോധാനം; എസ് ഐ ഒ മാര്‍ച്ചില്‍ സംഘര്‍ഷം

നജീബിന്‍റെ തിരോധാനം; എസ് ഐ ഒ മാര്‍ച്ചില്‍ സംഘര്‍ഷം
Summary
നജീബിന്‍റെ മാതാവ് നഫീസയും പ്രതിഷേധത്തില്‍ പങ്കെടുത്തു

ജെ എന്‍ യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദിനെ കണ്ടെത്തുന്നതില്‍ പോലീസ് അനാസ്ഥ തുടരുകയാണെന്നാരോപിച്ച് എസ് ഐ ഒ ദേശീയ ഘടകം ഡല്‍ഹി പോലീസ് കമ്മീഷണറുടെ കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞതോടെ വിദ്യാര്‍ഥികളുമായി നേരിയ സംഘര്‍ഷമുണ്ടായി.

നജീബിന്‍റെ മാതാവ് നഫീസയും പ്രതിഷേധത്തില്‍ പങ്കെടുത്തു. കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്തുന്നതിന് പകരം അയാളുടെ കുടുംബത്തെ അപമാനിക്കാനാണ് ഡല്‍ഹി പോലീസ് ശ്രമിക്കുന്നതെന്ന് SIO ദേശീയ സെക്രട്ടറി തൌസീഫ് എം കുറ്റപ്പെടുത്തി.