LiveTV

Live

National

അസഹിഷ്ണുതയുടെ വെടിയൊച്ചക്കിടെ ഇന്ന് രക്തസാക്ഷിദിനം

അസഹിഷ്ണുതയുടെ വെടിയൊച്ചക്കിടെ ഇന്ന് രക്തസാക്ഷിദിനം
Summary
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് ഇന്നേക്ക് 69 വര്‍ഷം.

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് ഇന്നേക്ക് 69 വര്‍ഷം. രാഷ്ട്രപിതാവിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ രണ്ട് മിനിട്ട് മൌനം ആചരിച്ചായിരിക്കും രാജ്യം രക്തസാക്ഷിത്വ ദിനം കൊണ്ടാടുക. ഗാന്ധിജിയുടെ ശവകുടീരം സ്ഥിതിചെയ്യുന്ന രാജ്ഘട്ടില്‍ പ്രത്യേക പരിപാടികളും നടക്കും.

1948 ജനുവരി 30. സമയം 5.20. ഡല്‍ഹി ബിര്‍ള ഹൌസിന് മുന്നിലെ മൈതാനത്ത് അനുയായികള്‍ക്കൊപ്പം പ്രാര്‍ഥനയില്‍ മുഴുവുകിയിരിക്കവെയായിരുന്നു ഗാന്ധിജിയുടെ നെഞ്ചകം പിളര്‍ന്ന വെടിയൊച്ച ഇന്ത്യ കേട്ടത്. ഹിന്ദു മഹാസഭാ പ്രവര്‍ത്തകന്‍ നാഥൂറാം വിനായക് ഗോഡ്സെയെ കൊണ്ട് അന്ന് കാഞ്ചി വലിപ്പിച്ചത് വെറും മതഭ്രാന്ത് മാത്രമായിരുന്നില്ലെന്ന് പിന്നീട് കാലം തെളിയിച്ചു. ഭക്ഷണത്തിലും കലയിലും ചരിത്രത്തിലും പൌരാവകാശങ്ങളിലും ഒഴിഞ്ഞു തെളിഞ്ഞും ഫാസിസം പല തവണ കൈകടത്തി. അപ്പോഴല്ലാം അതിദേശീയ വാദത്തിന്റെ മേലങ്കിയണിയിച്ച് ഗോഡ്സെയുടെ വിചാരധാര വാഴ്ത്തപ്പെട്ടു.

ആറ് പതിറ്റാണ്ടിനിപ്പുറം ഗാന്ധി സ്മരണകള്‍ തിരസ്കരിക്കപ്പെടുന്ന കാലത്ത് ഓര്‍മ്മകളുണര്‍ത്തി മറ്റൊരു ഗാന്ധി രക്തസാക്ഷി ദിനം കൂടി. ഗാന്ധിയന്‍ ആശയങ്ങളെയും ചിഹ്നങ്ങളെയും പോലും അദൃശ്യവല്ക്കരിക്കാന്‍ ശ്രമിക്കുന്ന കാലം. ഗാന്ധിഘാതകരെ ആഘോഷിച്ച് ഗാന്ധിയെ ആവര്‍ത്തിച്ച് ഇല്ലാതാക്കുമ്പോള്‍ ഇനിയൊരു ഓര്‍മ്മ പോലും ഉണ്ടായില്ലെന്ന് വരാം.