LiveTV

Live

National

അര്‍ണബിന്‍റെ ചാനലിന് റിപ്പബ്ലിക് എന്ന പേര് നല്‍കുന്നത് നിയമലംഘനമാണെന്ന് സുബ്രഹ്മണ്യം സ്വാമി

അര്‍ണബിന്‍റെ ചാനലിന് റിപ്പബ്ലിക് എന്ന പേര് നല്‍കുന്നത് നിയമലംഘനമാണെന്ന് സുബ്രഹ്മണ്യം സ്വാമി
Summary
ചിഹ്നങ്ങ്വളും പേരുകളും (ദുരുപയോഗം തടയല്‍) നിയമം, 1950 ന്‍റെ നഗ്മമായ ലംഘനമാണ് ഒരു സ്വകാര്യ സംരംഭത്തിന് റിപ്പബ്ലിക് എന്ന പേര് നല്‍കലെന്ന് കേന്ദ്ര വാര്‍ത്താവിതരണ സംപ്രേക്ഷണ മന്ത്രാലയത്തിന് നല്‍കിയ കത്തില്‍ ....

ടൈംസ് നൌ വിട്ട അര്‍ണബ് ഗോസ്വാമി തുടങ്ങാനിരിക്കുന്ന ഡിജിറ്റല്‍ സംരംഭത്തിന് റിപ്പബ്ലിക് എന്ന പേര് നല്‍കിയത് ചോദ്യം ചെയ്ത് ബിജെപി എംപി സുബ്രഹ്മണ്യം സ്വാമി രംഗത്ത്. ചിഹ്നങ്ങ്വളും പേരുകളും (ദുരുപയോഗം തടയല്‍) നിയമം, 1950 ന്‍റെ നഗ്മമായ ലംഘനമാണ് ഒരു സ്വകാര്യ സംരംഭത്തിന് റിപ്പബ്ലിക് എന്ന പേര് നല്‍കലെന്ന് കേന്ദ്ര വാര്‍ത്താവിതരണ സംപ്രേക്ഷണ മന്ത്രാലയത്തിന് നല്‍കിയ കത്തില്‍ സ്വാമി ചൂണ്ടിക്കാട്ടി. പ്രസിഡന്‍റ്, ഗവര്‍ണര്‍, റിപ്പബ്ലിക് അല്ലെങ്കില്‍ ഇന്ത്യന്‍ യൂണിയന്‍റെ പേരോ ചിഹ്നമോ ഔദ്യോഗിക സീലോ വ്യവസായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നാണ് നിയമം പറയുന്നതെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഒരു ന്യൂസ് ചാനലിന് റിപ്പബ്ലിക് എന്ന പേരുപയോഗിക്കാന്‍ അനുമതി നല്‍കുന്നത് ഗുരുതരമായ നിയമ ലംഘനമാണെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും സ്വാമി ആവശ്യപ്പെട്ടു.