LiveTV

Live

National

വിദേശ സംഭാവന സ്വീകരിക്കുന്നതില്‍ സന്നദ്ധ സംഘടനകള്‍ക്ക് നിയന്ത്രണം

വിദേശ സംഭാവന സ്വീകരിക്കുന്നതില്‍ സന്നദ്ധ സംഘടനകള്‍ക്ക് നിയന്ത്രണം
Summary
കേന്ദ്രം റദ്ദാക്കിയത് 20,000 എന്‍ജിഒകളുടെ ലൈസന്‍സ്
വിദേശ സംഭാവന സ്വീകരിക്കുന്നതില്‍ സന്നദ്ധ സംഘടനകള്‍ക്ക് നിയന്ത്രണം

വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് സന്നദ്ധ സംഘടനകള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. 20,000 സന്നദ്ധ സംഘനകളുടെ ലൈസന്‍സാണ് ഇതുപ്രകാരം കേന്ദ്രം റദ്ദാക്കിയത്. വിദേശ സംഭാവന നിയന്ത്രണ നിയമ ലംഘനമാണ് നടപടിക്ക് കാരണമായി കേന്ദ്രം ചൂണ്ടിക്കാണിക്കുന്നത്.

സര്‍ക്കാരിനെതിരെ ശബ്ദിക്കുന്ന സന്നദ്ധ സംഘനകളെ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണങ്ങള്‍ നേരത്തെ തന്നെയുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് രാജ്യത്തെ 33,000 സന്നദ്ധ സംഘടനകളില്‍ 20,000 എണ്ണത്തിന്റെ ലൈസന്‍സ് കേന്ദ്രം റദ്ദാക്കുന്നത്.

വിദേശ ഇടപാട് അടക്കമുള്ള വിഷയങ്ങളില്‍ ഈ സംഘനകള്‍ ചട്ടം ലംഘിച്ചു എന്നാണ് കേന്ദ്ര ആഭ്യന്തമന്ത്രാലയത്തിന്റെ വിശദീകരണം. അനധികൃത സംഭാവനകളാണ് ഈ സംഘനകള്‍ കൈപ്പറ്റുന്നതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. രണ്ട് വര്‍ഷമോ അതില്‍ക്കൂടുതലോ പ്രവര്‍ത്തന പാരമ്പര്യമുള്ള സംഘടനകളാണ് റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നത്. ശേഷിക്കുന്ന 13,000 സംഘടനകളുടെ വിദേശ സംഭാവനകളെ കുറിച്ച് പരിശോധന നടന്നുവരികയാണ്. ഇവയില്‍ 3000 സംഘടനകള്‍ മാത്രമാണ് വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് അപേക്ഷ സമര്‍പ്പിച്ചത്. 2000 പുതിയ അപേക്ഷകളും ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കുന്നു.

സന്നദ്ധ സംഘടനകളുടെ രജിസ്ട്രേഷനായി പ്രാഥമിക പരിഗണനയിലുള്ളത് 300 എണ്ണമാണ്. ഇവ വിദേശ സംഭാവന നിയന്ത്രണ നിയമത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തവയല്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.