LiveTV

Live

National

പാവക്കൂത്ത് കലാകാരന്‍മാരുടെ കട്പുത്‌ലി കോളനി അധികൃതര്‍ ഒഴിപ്പിക്കുന്നു

പാവക്കൂത്ത് കലാകാരന്‍മാരുടെ കട്പുത്‌ലി കോളനി അധികൃതര്‍ ഒഴിപ്പിക്കുന്നു
Summary
കോളനിക്കാര്‍ ഒഴിഞ്ഞുപോകാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് അര്‍ധ സൈനികരടക്കമുള്ള വന്‍ സുരക്ഷാ സന്നാഹത്തോടെ എത്തിയാണ് കുടിയൊഴിപ്പിക്കല്‍ തുടരുന്നത്.

ഏഴ് പതിറ്റാണ്ട് പഴക്കമുള്ള പാവക്കൂത്ത് കലാകാരന്‍മാരുടെ കോളനിയായ കട്പുത്‌ലി കോളനി ഡല്‍ഹി വികസന അതോറിട്ടി ഒഴിപ്പിക്കുന്നു. ഡിസംബര്‍ 30നകം പുനരധിവാസ കേന്ദ്രങ്ങളിലേക്ക് കോളനിക്കാര്‍ മാറണമെന്നതാണ് അധികൃതരുടെ നിര്‍ദ്ദേശം. കോളനിക്കാര്‍ ഒഴിഞ്ഞുപോകാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് അര്‍ധ സൈനികരടക്കമുള്ള വന്‍ സുരക്ഷാ സന്നാഹത്തോടെ എത്തിയാണ് കുടിയൊഴിപ്പിക്കല്‍ തുടരുന്നത്.

ആഴ്ചകള്‍ക്ക് മുമ്പ് വരെയുള്ള കട്പുത്‌ലി കോളനി ഇങ്ങനെയായിരുന്നു എങ്കില്‍ ഇന്നിവിടെ പ്രതിഷേധവും കരച്ചിലും മാത്രമാണുള്ളത്. ജീവിതം കലയും കല ജീവിതവുമാക്കി കഴിഞ്ഞ മണ്ണില്‍ നിന്നും കുടിയിറക്കപ്പെടുന്നതിന്റെ വേദന. 2010ല്‍ ഡിഡിഎയുടെ നഗരാസൂത്രണത്തിന്റെ ഭാഗമായാണ് കോളനി ഒഴിപ്പിക്കാന്‍ തീരുമാനമായത്. കുടുംബങ്ങളെ 54 നിലകളുള്ള ഫ്‌ളാറ്റ് സമുച്ചയത്തിലേക്ക് മാറ്റി ബാക്കിയുള്ളിടത്ത് വാണിജ്യ സമുച്ചയം എന്നതാണ് ഡിഡിഎയുടെ തീരുമാനം.

1950കളില്‍ രാജസ്ഥാനില്‍ കുടിയേറിപ്പാര്‍ത്ത പാവക്കൂത്ത് കലാകാരന്‍മാരാണ് കട്പുത്‌ലിയിലെ ആദ്യ താമസക്കാര്‍. പിന്നീട് ഡല്‍ഹിയിലെത്തുന്ന കലാകാരന്‍മാരുടെയെല്ലാം താമസ കേന്ദ്രമായി അത് മാറി. നിലവില്‍ അഞ്ചര ഏക്കറില്‍ 2800 കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കവെയാണ് ഇവരെ നിര്‍ബന്ധിച്ച് കുടിയൊഴിപ്പിക്കുന്നത്.