LiveTV

Live

National

500 കോടിയുടെ വിവാഹം കള്ളപ്പണം വെളുപ്പിക്കാന്‍; റെഡ്ഢിയുടെ ഡ്രൈവറുടെ ആത്മഹത്യാകുറിപ്പ് പുറത്ത്

500 കോടിയുടെ വിവാഹം കള്ളപ്പണം വെളുപ്പിക്കാന്‍; റെഡ്ഢിയുടെ ഡ്രൈവറുടെ ആത്മഹത്യാകുറിപ്പ് പുറത്ത്
Summary
ജനാര്‍ധന റെഡ്ഡിക്കെതിരെയും കര്‍ണാടക അഡ്മിസ്ട്രേറ്റീസ് സര്‍വീസിലുള്ള ഭീമ നായിക് എന്ന ഉദ്യോഗസ്ഥനെതിരെയും വ്യക്തമായ പരാമര്‍ശങ്ങളടങ്ങിയതാണ് ആത്മഹത്യാ കുറിപ്പ്
500 കോടിയുടെ വിവാഹം കള്ളപ്പണം വെളുപ്പിക്കാന്‍; റെഡ്ഢിയുടെ ഡ്രൈവറുടെ ആത്മഹത്യാകുറിപ്പ് പുറത്ത്

കര്‍ണാ‌ടകയിലെ ഖനിരാജാവും മുന്‍ ബിജെപി എംപിയുമായ ജനാര്‍ധന റെഡ്ഡി മകളുടെ വിവാഹത്തിന് 100 കോടി കള്ളപ്പണം വെളുപ്പിച്ചതായി വെളിപ്പെടുത്തല്‍. ജനാര്‍ധന റെഡ്ഡിയുടെ ഡ്രൈവര്‍ രമേശ് ഗൌഡയുടെ ആത്മഹത്യ കുറിപ്പിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച് ജനാര്‍ധന റെഡ്ഡിയുടെയും കര്‍ണാടക അഡ്മിസ്ട്രേറ്റീസ് സര്‍വീസിലുള്ള ഭീമ നായിക് എന്ന ഉദ്യോഗസ്ഥന്റെയും പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും കുറിപ്പില്‍ പറയുന്നു.

നോട്ട് അസാധുവാക്കലിന് ശേഷം 500 കോടി ചിലവഴിച്ച് മകളുടെ ആര്‍ഭാട വിവാഹം നടത്തി അന്വേഷണം നേരിടുന്നതിനിടെയാണ് ജനാര്‍ധന റെഡ്ഡിക്കെതിരെ പുതിയ ആരോപണങ്ങള്‍ കൂടി രൂപപ്പെട്ടിരിക്കുന്നത്. ജനാര്‍ധന റെഡ്ഡിക്കെതിരെയും കര്‍ണാടക അഡ്മിസ്ട്രേറ്റീസ് സര്‍വീസിലുള്ള ഭീമ നായിക് എന്ന ഉദ്യോഗസ്ഥനെതിരെയും വ്യക്തമായ പരാമര്‍ശങ്ങളടങ്ങിയതാണ് ആത്മഹത്യാ കുറിപ്പ്. നോട്ട് അസാധുവാക്കലിന് ശേഷം നടന്ന ജനാര്‍ദന റെഡ്ഡിയുടെ മകളുടെ വിവാഹത്തിന് 100 കോടിയുടെ കളളപ്പണം വെളുപ്പിച്ചത് സംബന്ധിച്ച് രമേശ് ഗൌഡക്ക് അറിയാമായിരുന്നതിനാല്‍ ഇരുവരും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി കുറിപ്പില്‍ പറയുന്നു.

500 കോടിയുടെ വിവാഹം കള്ളപ്പണം വെളുപ്പിക്കാന്‍; റെഡ്ഢിയുടെ ഡ്രൈവറുടെ ആത്മഹത്യാകുറിപ്പ് പുറത്ത്

കളളപ്പണം വെളുപ്പിച്ചതിനെ തുടര്‍ന്ന് 20 ശതമാനം കമ്മീഷനും 2018ലെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റും ഭീമ നായിക് ആവശ്യപ്പെട്ടിരുന്നു. കല്ല്യാണത്തിന് മുമ്പ് ബംഗലൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് ജനാര്‍ധന റെഡ്ഡിയും ബിജെപി എംപി ശ്രീരാമുലുവും പലതവണ ഭീമ നായിക്കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു എന്നും ആത്മഹത്യ കുറിപ്പിലുണ്ട്. പൊലീസ് ഭീമ നായിക്കിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കുറ്റക്കാര്‍ ആരായിരുന്നാലും നടപടിയെടുക്കുമെന്ന് ബിജെപി നേതൃത്വം പ്രതികരിച്ചു..