LiveTV

Live

National

നോട്ട് നിരോധം: 14 ദിവസങ്ങള്‍ക്ക് ശേഷം പൊതുജന അഭിപ്രായം തേടി മോദി

നോട്ട് നിരോധം: 14 ദിവസങ്ങള്‍ക്ക് ശേഷം പൊതുജന അഭിപ്രായം തേടി മോദി
Summary
നരേന്ദ്ര മോദി ആപ്ലിക്കേഷനിലാണ് (NM App)പൊതുജനങ്ങള്‍ക്കായി സര്‍വ്വേ പോസ്റ്റ് ചെയ്തിട്ടുള്ളത്. പ്രധാനമന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം

നോട്ട് നിരോധനം പ്രഖ്യാപിച്ച് 14 ദിവസങ്ങള്‍ക്ക് ശേഷം ഇതുസംബന്ധിച്ച് പൊതുജനത്തിന്‍റെ അഭിപ്രായം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്, നരേന്ദ്ര മോദി ആപ്ലിക്കേഷനിലാണ് (NM App)പൊതുജനങ്ങള്‍ക്കായി സര്‍വ്വേ പോസ്റ്റ് ചെയ്തിട്ടുള്ളത്. പ്രധാനമന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രാജ്യത്ത് കള്ളപ്പണം നിലവിലുണ്ടെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ പോരാടി അവ നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടതുണ്ടെന്ന അഭിപ്രായം നിങ്ങള്‍ക്കുണ്ടോ? ഇതിന്‍റെ ഭാഗമായി നിങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകളെ സാരമായി കാണുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

I want your first-hand view on the decision taken regarding currency notes. Take part in the survey on the NM App. https://t.co/TYuxNNJfIf pic.twitter.com/mWv2frGn3R

— Narendra Modi (@narendramodi) November 22, 2016