LiveTV

Live

National

കള്ളപ്പണക്കേസ്; മഹാരാഷ്ട്ര മുന്‍മന്ത്രി അറസ്റ്റില്‍

കള്ളപ്പണക്കേസ്; മഹാരാഷ്ട്ര മുന്‍മന്ത്രി അറസ്റ്റില്‍
Summary
62ഓളം വ്യാജ കമ്പനികളിലൂടെ 800 കോടി രൂപയോളം വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്.

മുന്‍ മഹാരാഷ്ട്ര പൊതുമരാമത്ത് മന്ത്രിയും എന്‍സിപി നേതാവുമായ ഛഗന്‍ ഭുജ്ബലിനെ എന്‍ഫോഴ്സ്മെെന്റ് ഡയറക്ടറേറ്റ് (ഇ ഡി ) അറസ്റ്റ് ചെയ്തു . കള്ളപ്പണക്കേസിലാണ് ഭുജ്പാലിനെ അറസ്റ്റ് ചെയ്തത്. നേരത്തെ ലഭിച്ച സമന്‍സ് പ്രകാരം ദക്ഷിണ മുംബൈയിലെ ബെല്ലാര്‍ഡ് എസ്റ്റേറ്റിലുള്ളഎന്‍ഫോഴ്സ്മെന്റ് ആസ്ഥാനത്ത് എത്തിയ ഛഗന്‍ ഭുജ്ബലിനെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

പൊതുമരാമത്ത് മന്ത്രിയായിരിക്കെ ഡല്‍ഹിയിലെ മഹാരാഷ്ട്ര സദന്‍ പുനര്‍ നിര്‍മാണം, വിദ്യാഭ്യാസ ട്രസ്റ്റിന് നഗരത്തില്‍ ഭൂമി അനുവദിച്ചത് തുടങ്ങിയവയുമായി ബന്ധപ്പെട്ട് അഴിമതി നടന്നെന്നും ആ പണം വിദേശത്തേക്ക് കടത്തിയതുമായി ബന്ധപ്പെട്ടാണ് മഹാരാഷ്ട്ര ആന്റി കറപ്ഷന്‍ ബ്യൂറോയുടെ അന്വേഷണം. 62ഓളം വ്യാജ കമ്പനികളിലൂടെ 800 കോടി രൂപയോളം വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്. ഭുജ്ബലിന്റെ ഓഫീസിലും വീട്ടിലും കഴിഞ്ഞ ദിവസം റൈഡ് നടന്നിരിന്നു. ഭുജ്പാലിന്റെ അനുയായികള്‍ എന്‍ഫോഴ്സ്മെന്റ് ആസ്ഥാനത്ത് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കാനെത്തിയിരുന്നു.