LiveTV

Live

National

വനിതാ ജീവനക്കാര്‍ വൈകിട്ട് 6 മണിക്ക് മുന്‍പ് ക്യാംപസ് വിടണമെന്ന് ലക്നൌ സര്‍വ്വകലാശാല

വനിതാ ജീവനക്കാര്‍ വൈകിട്ട് 6 മണിക്ക് മുന്‍പ് ക്യാംപസ് വിടണമെന്ന് ലക്നൌ സര്‍വ്വകലാശാല
Summary
ബാബാസാഹിബ് ഭീംറാവു അംബേദ്ക്കര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറായ ആര്‍.സി ശോഭിത് ആണ് ഈ വിവാദ ഉത്തരവിട്ടത്

സ്ത്രീകളുടെ സംരക്ഷണത്തിന് പുതിയ സുരക്ഷാ മാനദണ്ഡവുമായി എത്തിയിരിക്കുകയാണ് ലക്നൌവിലെ കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ . സര്‍വ്വകലാശാലയിലെ അധ്യാപികമാരടക്കമുള്ള വനിതാ ജീവനക്കാര്‍ വൈകിട്ട് ആറ് മണിക്ക് ശേഷം ക്യാംപസില്‍ നില്‍ക്കാന്‍ പാടില്ലെന്നാണ് പുതിയ നിയമം.

വനിതാ ജീവനക്കാര്‍ വൈകിട്ട് 6 മണിക്ക് മുന്‍പ് ക്യാംപസ് വിടണമെന്ന് ലക്നൌ സര്‍വ്വകലാശാല

ബാബാസാഹിബ് ഭീംറാവു അംബേദ്ക്കര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറായ ആര്‍.സി ശോഭിത് ആണ് ഈ വിവാദ ഉത്തരവിട്ടത്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന തുടര്‍ച്ചയായ അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഉത്തരവ്. വനിതാ ജീവനക്കാര്‍ ആറ് മണിക്ക് മുന്‍പ് ക്യാംപസ് വിടണമെന്നും അതിന് ശേഷം സര്‍വ്വകലാശാല പരിസരത്ത് നില്‍ക്കണമെങ്കില്‍ വിസിയുടെ പ്രത്യേക അനുമതി വേണമെന്നും ഉത്തരവില്‍ പറയുന്നു. ഇത് സംബന്ധിച്ച് സര്‍വ്വകലാശാലയിലെ എല്ലാ വകുപ്പ് മേധാവികളെയും വിവരം അറിയിച്ചതായി സര്‍വ്വകലാശാല പ്രതിനിധ ഗോവിന്ദ് പാണ്ഡെ പറഞ്ഞു. ഏതെങ്കിലും വിദ്യാര്‍ഥിനികള്‍ പഠനസംബന്ധിയായ കാര്യത്തിന് ലാബിലോ മറ്റോ നില്‍ക്കുന്നുണ്ടോയെന്ന് അധ്യാപകര്‍ ഉറപ്പു വരുത്തണം.

പുതിയ ഉത്തരവ് സര്‍വ്വകലാശാലയിലെ വനിതാ ജീവനക്കാരുടെ എതിര്‍പ്പിനിടയാക്കിയിട്ടുണ്ട്. സ്ത്രീകളുടെ ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യത്തെ തടസപ്പെടുത്തുന്നതാണ് പുതിയ ഉത്തരവെന്നും സുരക്ഷയുടെ പേരില്‍ വനിതകളുടെ വായടപ്പിക്കുകയാണോ സര്‍വ്വകലാശാലയെന്നും വിമര്‍ശകര്‍ ചോദിക്കുന്നു. സ്ത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്താനല്ലെങ്കില്‍ പിന്നെ എന്തിനാണ് ഒരു കോടി രൂപ മുതല്‍മുടക്കി ക്യാംപസില്‍ സിസി ടിവി ക്യാമറകള്‍ സ്ഥാപിച്ചതെന്ന് ഒരു വനിതാ ജീവനക്കാരി ചോദിക്കുന്നു.