LiveTV

Live

National

പഞ്ചാബ് മുഖ്യമന്ത്രിയുടെ മരുമകനെതിരെയും വായ്പാ തട്ടിപ്പ് കേസ്

പഞ്ചാബ് മുഖ്യമന്ത്രിയുടെ മരുമകനെതിരെയും വായ്പാ തട്ടിപ്പ് കേസ്
Summary
വിഷയത്തില്‍ അമരീന്ദര്‍ സിങിനെതരെ അകലിദളുള്‍പ്പെടുന്ന പ്രതിപക്ഷം രംഗത്തെത്തി.

പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്‍റെ മരുമകന്‍ ഗുര്‍പാല്‍ സിങിനെതിരെയും ബാങ്ക് വായ്പാ തട്ടിപ്പ് കേസ്. പഞ്ചസാര കമ്പനിയുടെ പേരില്‍‌ ഓറിയന്‍റല്‍ ബാങ്ക് ഓഫ് കൊമേഴ്സില്‍ നിന്ന് 109 കോടി തട്ടിച്ചെന്ന പരാതിയില്‍ ഗുര്‍പാലിനെതിരെ സിബിഐ കേസെടുത്തു. വിഷയത്തില്‍ അമരീന്ദര്‍ സിങിനെതരെ അകലിദളുള്‍പ്പെടുന്ന പ്രതിപക്ഷം രംഗത്തെത്തി.

ഉത്തര്‍പ്രദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പഞ്ചസാര കമ്പനിയായ സിംബോലി ഷുഗേഴ്‍സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഗുര്‍മീത് സിങ് മന്‍, ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ഗുര്‍പാല്‍ സിങ് എന്നിവരുള്‍പ്പെടെ 10 പേര്‍ക്കതിരായാണ് വായ്പ തട്ടിപ്പ് കേസ്. കരിമ്പ് കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന പേരില്‍ 2011ല്‍ 148.60 കോടി രൂപ വായ്പെടുത്തതില്‍ 109 കോടി ആകെ തട്ടിച്ചെന്നാണ് ഓറിയന്‍റല്‍ ബാങ്ക് ഓഫ് കൊമേഴ്സിന്‍റെ പരാതിയിലുള്ളത്.

പഞ്ചാബ് മുഖ്യമന്ത്രി ‌അമരീന്ദര്‍ സിങിന്‍റെ മകളുടെ ഭര്‍ത്താവാണ് ഗുര്‍പാല്‍ സിങ്. ഈ സാഹചര്യത്തില്‍ അമരീന്ദര്‍ സിങിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. അമരീന്ദറും കുടുംബവും മൊത്തത്തില്‍ അഴിമതിക്കാരാണെന്ന് ശിരോമണി അകാലിദള്‍ ആരോപിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട് 2017 നവംബറില്‍ നല്‍കിയ പരാതിയില്‍‌ ഈ മാസം 22 നാണ് സിബിഐ കേസെടുത്തത്. കേസില്‍ ഇതിനകം ഉത്തര്‍പ്രദേശ്, നോയ്ഡ, ഡല്‍ഹി എന്നിവിടങ്ങളിലായി എട്ട് ഇടങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി.