LiveTV

Live

National

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷന്‍

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷന്‍
Summary
ഈ മാസം 16 അധ്യക്ഷനായി ഔദ്യോഗികമായി ചുമതലയേല്‍ക്കും

രാഹുല്‍ ഗാന്ധി ഈ മാസം 16ന് കോണ്‍ഗ്രസ് അധ്യക്ഷനായി ഔദ്യോഗികമായി ചുമതലയേല്‍ക്കും. രാഹുലിനായി 86 പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. രാഹുലിന് എതിരാളികളുണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പ് മുഖ്യ വരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രനാണ് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായതായും രാഹുലിനെ അധ്യക്ഷനായി തിരഞ്ഞെടുത്തതായും ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചത്.

16ന് സോണിയ ഗാന്ധി എഐസിസിയെ അഭിസംബോധന ചെയ്യുന്നതിനു പിന്നാലെ രാഹുൽ അധ്യക്ഷസ്ഥാനം ഏറ്റെടുക്കും. 19 വർഷത്തിന് ശേഷമാണ് അധ്യക്ഷസ്ഥാന മാറ്റം കോൺഗ്രസില്‍ നടക്കുന്നത്. സ്വാതന്ത്രം ലഭിച്ചശേഷം അധ്യക്ഷനാകുന്ന 17-ാമത്തെ നേതാവാണ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിൽ പ്രധാനപ്പെട്ട തലമുറമാറ്റത്തിനാണ് വഴിതെളിയുന്നത്.