ഗുജറാത്തില്‍ കോണ്‍ഗ്രസ് - പട്ടീദാര്‍ ധാരണയില്‍ തീരുമാനമായി

ദിവസങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസ്സും പട്ടേല്‍ വിഭാഗവും ധാരണയിലെത്തി. ഒബിസി സംവരണം അടക്കം മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും കോണ്‍ഗ്രസ്സ് അംഗീകരിച്ചെന്നും തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് പിന്തുണ നല്‍കുമെന്നും പട്ടേല്‍ അവകാശ സമര നായകന് ഹര്‍ദിക് പട്ടേല്‍ പറഞ്ഞു. പട്ടേല്‍ വിഭാഗം നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ ബിജെപി-കോണ്‍ഗ്രസ്സ് വാക്പോരും ശക്തമായി
കോണ്‍ഗ്രസ്സിന്റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നതോടെ ഗുജറാത്തില്‍ കോണ്‍ഗ്രസ്സും പട്ടേല്‍ വിഭാഗവും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ പ്രകടമായിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ്സുമായുള്ള തെരഞ്ഞെടുപ്പ് ധാരണ സംബന്ധിച്ച് ഹര്ഡദിക് പട്ടേല്‍ തന്നെ ഒൌദ്യോഗിക പ്രഖ്യാപനം നടത്തുന്നത്. ബി ജെ പിയാണ് മുഖ്യ ശത്രു, സ്വാഭാവികമായും പിന്തുണ കോണ്‍ഗ്രസ്സിനാണ്. പട്ടേല്‍ വിഭാഗത്തിന് ഒ.ബി.സി ക്ക് തത്തുല്യമായ സംവരണം നല്‍കും, അക്കാര്യം പ്രകടനപത്രികയിലുള്പ്പെടുത്താമെന്ന് കോണ്‍ഗ്രസ്സ് സമ്മതിച്ചതായി ഹര്‍ദിക് പട്ടേല്‍ പറഞ്ഞു
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഒരു തരത്തിലുള്ള ആവശ്യങ്ങളും മുന്നോട്ട് വച്ചിട്ടില്ലെന്നാണ് ഹര്‍ദിക് പട്ടേലിന്റെ വിശദീകരണം. പട്ടേല്‍ വിഭാഗത്തെ കോണ്‍ഗ്രസ്സ് വിഡ്ഡികളാക്കുകയാണെന്ന് എന്നായിരുന്നു ഹര്‍കിന്റെ വാക്കുകളോട് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന്റെ പ്രതികരണം. എന്നാല്‍ ഇത്രയും കാലം ഗുജറാത്ത് ജനതയെ ആകെ ബിജെപി കബളിപ്പിക്കുകയായിരുന്നുവെന്ന് പട്ടേല്‍ വിഭ [0]ാഗവുമായി ചര്ച്ചക്ക്നേതത്വം നല്കിയ കോണ്‍ഗ്രസ്സ് നേതാവ്കബില് സിബല്‍ മറുപടി നലകി..