ഗുജറാത്തിലും ശിശുമരണം; 24 മണിക്കൂറിനിടെ മരിച്ചത് 9 നവജാതശിശുക്കള്‍

ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിന് പിന്നാലെ ഗുജറാത്തിലും നവജാതശിശുക്കളുടെ കൂട്ടമരണം. അഹമ്മദാബാദ് സര്‍ക്കാര്‍ ആശുപത്രിയിലാണ് 24 മണിക്കൂറിനിടെ 9 നവജാതശിശുക്കള്‍ മരിച്ചത്. അഞ്ചുകുട്ടികള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ശ്വാസതടസ്സവും തൂക്കക്കുറവുമാണ് മരണകാരണം.
ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ 9 നവജാതശിശുക്കളാണ് മരിച്ചത്. അഞ്ചു കുട്ടികള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില അതീവഗുരുതരാവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ശ്വാസതടസവും തൂക്കക്കുറവുമാണ് കുട്ടികളുടെ മരണകാരണം.
മരണപ്പെട്ട ഒമ്പത് കുട്ടികളില്‍ നാല് കുട്ടികള്‍ മാത്രമാണ് അഹമ്മദാബാദിലെ ആശുപത്രിയില്‍ ജനിച്ചതെന്നും ബാക്കിയുള്ളവര്‍ മറ്റു സ്വകാര്യ ആശുപത്രികളില്‍നിന്ന് കൂടുതല്‍ ചികിത്സക്കായി വന്നതാണെന്നും ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. ജനിക്കുമ്പോള്‍ തന്നെ ഒരു കിലോയില്‍ താഴെമാത്രമായിരുന്നു കുട്ടികളുടെ തൂക്കം. ആശുപത്രിയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്നും മരുന്നുകളുടെയോ ഉപകരണങ്ങളുടെയോ അഭാവമല്ല മരണകാരണമെന്നും ആരോഗ്യവകുപ്പും വിശദീകരിച്ചു.
ആശുപത്രി അധികൃതരോട് സംഭവത്തെക്കുറിച്ച് വിദഗ്ധ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ ഓക്സിജന്‍ ലഭിക്കാത്തതുമൂലം 60 കുട്ടികള്‍ ആശുപത്രിയില്‍ മരിക്കാനിടയായ സംഭവത്തിനു പിന്നാലെയാണ് ഗുജറാത്തിലും നവജാതശിശുക്കളുടെ