2ജി സ്പെക്ട്രം കേസില്‍ നവംബര്‍ ഏഴിന് വിധി

കേസ് ഇന്ന് പരിഗണിച്ച ശേഷം വിധി പ്രസ്താവത്തിന് മാറ്റിവക്കുകയായിരുന്നു.
2ജി സ്പെക്ട്രം കേസില്‍ ഡല്‍ഹി പട്യാല ഹൌസ് സിബിഐ കോടതി അടുത്തമാസം ഏഴിന് വിധി പറയും. കേസ് ഇന്ന് പരിഗണിച്ച ശേഷം വിധി പ്രസ്താവത്തിന് മാറ്റിവക്കുകയായിരുന്നു.

മുന്‍കേന്ദ്രമന്ത്രി എ രാജ, ഡിഎംകെ നേതാവ് കനിമൊഴി തുടങ്ങിയവര്‍ ഉള്‍പെട്ട കേസുകളിലാണ് വിധി പുറപ്പെടുവിക്കാനുള്ളത്. കേസിലെ മുഴുവന്‍ വചാരണ തടവുകാരെയും വിധിപറയുന്ന ദിവസം കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാനുള്ളതിനാലാണ് വിധി പറയുന്നത് വൈകുന്നതെന്ന് സിബിഐ പ്രത്യേക ജഡ്ജി ഓം പ്രകാശ് സൈനി നേരത്തെ വ്യക്തമാക്കിയിരുന്നു.