LiveTV

Live

National

മുകുള്‍ റോയ് രാജിവെച്ചു; അഭയം തേടി ബിജെപിയിലേക്കെന്ന് സൂചന

മുകുള്‍ റോയ് രാജിവെച്ചു; അഭയം തേടി ബിജെപിയിലേക്കെന്ന് സൂചന
Summary
രാജ്യസഭാ അംഗത്വ രാജി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് സമര്‍പ്പിച്ചു.

മുന്‍ റെയില്‍മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മുകുള്‍ റോയ് പാര്‍ട്ടി, രാജ്യസഭാ അംഗത്വങ്ങള്‍ രാജിവച്ചു. രാജ്യസഭാ അംഗത്വ രാജി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് സമര്‍പ്പിച്ചു.

മുകുള്‍ റോയ് രാജിവെച്ചു; അഭയം തേടി ബിജെപിയിലേക്കെന്ന് സൂചന

ദുര്‍ഗ പൂജക്ക് ശേഷം പാര്‍ട്ടി, രാജ്യസഭ അംഗത്വങ്ങള്‍ രാജിവെക്കുമെന്ന് മുകുള്‍ റോയ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ശാരദ, നാരദ കുംഭകോണങ്ങളില്‍ പ്രതിയായ മുകുള്‍ റോയ്, കേസുകളില്‍നിന്ന് രക്ഷപ്പെടാന്‍ ബിജെപി പാളയത്തിലേക്ക് നീങ്ങുന്നുവെന്നാണ് തൃണമൂല്‍ ആരോപണം. പാര്‍ട്ടി അംഗത്വത്തില്‍ നിന്നും മുകുള്‍ റോയിയെ നേരത്തെ മമത സസ്പെന്‍ഡ് ചെയ്തിരുന്നു.

മുകുള്‍ റോയ് ബിജെപിയില്‍ ചേരാന്‍ പോകുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമാക്കി അടുത്തിടെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി, ദേശീയ ജനറല്‍ സെക്രട്ടറിയും പശ്ചിമ ബംഗാളിന്റെ ചുമതലയുമുള്ള കൈലാഷ് വിജയവര്‍ഗിയയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞമാസമാണ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മുകുള്‍ റോയിയെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി ആറ് വര്‍ഷത്തേക്ക് സസ്‍പെന്‍ഡ് ചെയ്തത്. ശാരദ ചിട്ടിതട്ടിപ്പുകേസില്‍ സിബിഐ മുകുള്‍ റോയിയെ ചോദ്യം ചെയ്തപ്പോള്‍ മുതിര്‍ന്ന നേതാക്കളെ പ്രതിക്കൂട്ടിലാക്കും വിധം വിവരങ്ങള്‍ നല്‍കിയതാണ് മമതയുടെ അനിഷ്ടത്തിന് കാരണമെന്നാണ് സൂചന.