LiveTV

Live

National

ആര്‍എസ്എസില്‍ എത്ര സ്ത്രീകളുണ്ട്? രാഹുല്‍

ആര്‍എസ്എസില്‍ എത്ര സ്ത്രീകളുണ്ട്? രാഹുല്‍
Summary
സ്ത്രീകള്‍ നിശബ്ദരായിരിക്കുന്നതാണ് ആര്‍എസ്എസിനും ബിജെപിക്കും താല്‍പര്യമെന്ന് രാഹുല്‍ ഗാന്ധി

ആര്‍എസ്എസും ബിജെപിയും സ്ത്രീകള്‍ക്ക് ഒരു പ്രാധാന്യവും നല്‍കുന്നില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആര്‍എസ്എസില്‍ എത്ര സ്ത്രീകളുണ്ട്? ശാഖയില്‍ ട്രൌസറിട്ട സ്ത്രീകളെ നിങ്ങള്‍ കണ്ടിട്ടുണ്ടോയെന്നും രാഹുല്‍ ചോദിച്ചു. ഗുജറാത്ത് പര്യടനത്തിനിടെ വിദ്യാര്‍ഥികളോട് സംസാരിക്കുകയായിരുന്നു രാഹുല്‍.

സ്ത്രീകള്‍ നിശബ്ദരായിരിക്കുന്നതാണ് ആര്‍എസ്എസിനും ബിജെപിക്കും താല്‍പര്യം. സ്ത്രീകള്‍ ശബ്ദിക്കാന്‍ തുടങ്ങിയാല്‍ ആര്‍എസ്എസും ബിജെപിയും ബലംപ്രയോഗിച്ച് അവരെ നിശബ്ദരാക്കും. എന്നാല്‍ കോണ്‍ഗ്രസില്‍ സംഘടനയുടെ എല്ലാ തട്ടിലും സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് രാഹുല്‍ പറഞ്ഞു.

ഗുജറാത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ സ്ത്രീകളുടെ ഉന്നമനത്തിന് ഊന്നല്‍ നല്‍കുമെന്ന് രാഹുല്‍ വാഗ്ദാനം നല്‍കി.