LiveTV

Live

National

ഭൂമിയേറ്റടുക്കല്‍; രാജസ്ഥാനില്‍ കര്‍ഷകരുടെ കുഴിയില്‍ കിടന്ന് പ്രതിഷേധം 

ഭൂമിയേറ്റടുക്കല്‍; രാജസ്ഥാനില്‍ കര്‍ഷകരുടെ കുഴിയില്‍ കിടന്ന് പ്രതിഷേധം 
Summary
കൃഷി ചെയ്ത് ജീവിക്കുന്ന ഭൂമി പിടിച്ചെടുത്ത് ഹൌസിംഗ് കോളനി നിര്‍മ്മിക്കുന്നതിനെതിരെയാണ് സമരം

കൃഷിഭൂമിയേറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ‌ രാജസ്ഥാനില്‍ കര്‍ഷകരുടെ കുഴിയില്‍ കിടന്ന്പ്രതിഷേധം. ഭവന പദ്ധതിക്ക് വേണ്ടി കൃഷി ഭൂമി ഏറ്റെടുക്കാനുള്ള ജയ്പൂര്‍ വികസന അതോറിറ്റിയുടെ നീക്കങ്ങള്‍ക്കെതിരെയാണ് കര്‍ഷകര്‍ സമരം ശക്തമാക്കിയത്. നിന്തര്‍ ഗ്രാമത്തിലെ കര്‍ഷകര്‍ ഏഴ് വര്‍ഷമായി സമരത്തിലാണ്. രണ്ടാഴ്ചയായി പ്രതിഷേധ പരിപാടികള്‍ ശക്തമായി തുടരുന്നു. തങ്ങള്‍ കൃഷി ചെയ്ത് ജീവിക്കുന്ന ഭൂമി പിടിച്ചെടുത്ത് ഹൌസിംഗ് കോളനി നിര്‍മ്മിക്കുന്നതിനെതിരെയാണ് സമരം.

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നവര്‍ സമരഭൂമിയിലിരുന്നിട്ടും ഇതു വരെ സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായില്ല. ഇതോടെയാണ് ഗാന്ധി ജയന്തി ദിനത്തില്‍ കുഴിയിലിരുന്ന് സമരം തുടങ്ങിയത്. നിന്തറിലെ 22 കര്‍ഷകരാണ് രാവിലെ മുതല്‍ രാത്രി വരെ കുഴിയില്‍ കിടന്ന് പ്രതിഷേധിച്ചത്. കൊടും ചൂടില്‍ ചിലര്‍ മോഹാലസ്യപ്പെട്ട് വീണു. സമരക്കാര്‍ക്ക് പിന്തുണയുമായി സ്ത്രീകളും കുട്ടികളും കുഴിയിലിറങ്ങി പ്രതിഷേധിക്കുന്നുണ്ട്. ഭവന പദ്ധതിക്ക് വേണ്ടി 1300 ഏക്കര്‍ കൃഷി ഭൂമി ഏറ്റെടുക്കാനാണ് ജയ്പൂര്‍ വികസന അതോറിറ്റിയുടെ തീരുമാനം. ജീവനോപാധിയായ കൃഷിഭൂമി പിടിച്ചെടുക്കുന്നവര്‍ തങ്ങളുടെ ജീവന്‍ കൂടി എടുത്തോട്ടെയെന്നാണ് കര്‍ഷകരുടെ നിലപാട്.