LiveTV

Live

National

ഗുര്‍മീതിന്റെ ശിക്ഷ വര്‍ധിപ്പിക്കണം; ഇരകള്‍ കോടതിയെ സമീപിച്ചു

ഗുര്‍മീതിന്റെ ശിക്ഷ വര്‍ധിപ്പിക്കണം;  ഇരകള്‍ കോടതിയെ സമീപിച്ചു
Summary
ശിക്ഷ ജീവപര്യന്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇരകള്‍ ഹരിയാന - പഞ്ചാബ് ഹൈക്കോടതിയെ സമീപിച്ചത്

ദേരാ സച്ചാ തലവന്‍ ഗുര്‍മീത് റാം റഹിം സിങിന്റെ ശിക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബലാത്സംഗത്തിന് ഇരകളായവര്‍ കോടതിയെ സമീപിച്ചു. ശിക്ഷ ജീവപര്യന്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇരകള്‍ ഹരിയാന - പഞ്ചാബ് ഹൈക്കോടതിയെ സമീപിച്ചത്. പഞ്ചകുള സിബിഐ പ്രത്യേക കോടതി വിധിയെ ചേദ്യം ചെയ്ത് ഗുര്‍മീതും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അതേസമയം ഇന്നലെ അറസ്റ്റിലായ ഗുര്‍മീതിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീതിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.