മുംബൈ നഗരം വെള്ളത്തില്‍, വെള്ളക്കെട്ടില്‍ കുടുങ്ങി മാധവനും അനുപം ഖേറും

കനത്ത മഴയില്‍ മുംബൈ നഗരം മുങ്ങുകയാണ്. എവിടെത്തിരിഞ്ഞ് നോക്കിയാലും അവിടെയെല്ലാം വെള്ളം മാത്രം. സാധാരണക്കാരെപ്പൊലെ തന്നെ വലിയ കെട്ടിടങ്ങളില്‍ താമസിക്കുന്നവരും വെള്ളക്കെട്ട് കൊണ്ട് ദുരിതമനുഭവിക്കുകയാണ്. മുംബൈയില്‍ സ്ഥിര താമസമാക്കിയ സിനിമാ താരങ്ങളുടെയും അവസ്ഥ വ്യത്യസ്തമല്ല. നടന്മാരായ മാധവനും അനുപം ഖേറുമെല്ലാം വെള്ളക്കെട്ടിന്റെ ദുരിതമനുഭവിച്ചവരാണ്.

മുംബൈയിലെ സാന്താക്രൂസിലെ താമസക്കാരനാണ് അനുപം ഖേര്‍. അദ്ദേഹത്തിന്റെ വീടിന് ചുറ്റും വെള്ളം നിറഞ്ഞിരുന്നു. കാര്‍ വെള്ളത്തില്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ രക്ഷപ്പെടാനും മാര്‍ഗമില്ല. ഒടുവില്‍ സുഹൃത്ത് വന്നാണ് അനുപം ഖേറിനെ രക്ഷപ്പെടുത്തിയത്. ഇപ്പോള്‍ സുഹൃത്തിന്റെ ബാന്ദ്രയിലുള്ള വസതിയിലാണ് ഖേര്‍.
My car got stuck in heavy rains. Called a friend. He & his daughter came to my rescue. Now I am in his house. 🙏#StaySafe #HelpfulMumbai pic.twitter.com/YIoMcvwojb
— Anupam Kher (@AnupamPkher) August 29, 2017
വീട്ടിലേക്കുള്ള യാത്രയിലാണ് മാധവന് വെള്ളക്കെട്ടില്‍ കുടുങ്ങിയത്. വീടിന് അടുത്തെത്താറായപ്പോള്‍ കാര്‍ തകരാറിലായി. വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടു പോയതായും തന്റെ കാര്‍ പണി തന്നതായും മാധവന് ട്വീറ്റ് ചെയ്തു. താരങ്ങളായ ഹുമ ഖുറേഷിയും ദിലീപ് കുമാറുമെല്ലാം വെള്ളപ്പൊക്കത്തിന്റെ ദുരിതങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.