മലേഗാവ് സ്ഫോടനം; കേണല്‍ പുരോഹിതിന് ജാമ്യം

2008ലെ മലേഗാവ് സ്ഫോടന കേസിലെ പ്രധാന ആരോപണവിധേയരില്‍ ഒരാളായ കേണല്‍ പുരോഹിതിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു, പുരോഹിതിന് ജാമ്യം അനുവദിക്കുന്നതിനെ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ എതിര്‍ത്തു, എന്നാല്‍ തന്റെ കക്ഷിക്കെതിരെ ഇതുവരെയായും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്ന് അഡ്വ ഹരീഷ് സാല്‍വെ വാദിച്ചു. ഒമ്പത് വര്‍ഷത്തിന് ശേഷമാണ് കേണല്‍ പുരോഹിതിന് ജാമ്യം ലഭിക്കുന്നത്. കേണല്‍ പുരോഹിതിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് എന്‍ഐഎ വാദിച്ചെങ്കിലും ഇത് മറികടന്നാണ് ശക്തമായ ഉപാധികളോടെ ജാമ്യം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ്. പുരോഹിതിനെതിരെ ചുമത്തിയ മക്കോക്ക തള്ളപ്പെട്ടത് കേസില്‍ അദ്ദേഹത്തിനുള്ള പങ്കിനെ ചെറുതാക്കുന്നില്ലെന്നും എന്‍ഐഎ വാദിച്ചു.
2008 സെപ്റ്റംറില്‍ മലേഗാവില്‍ നടന്ന സ്ഥോടനത്തില്‍ ആറ് പേര് കൊല്ലപ്പെട്ടിരുന്നു. ഹൈന്ദവ സംഘടനയായ അഭിനവ് ഭാരതാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍.