രാഹുല്‍ ഗാന്ധിക്ക് ആദിത്യനാഥിന്റെ പരിഹാസം; ഗൊരഖ്പൂര്‍ പിക്നിക്ക് കേന്ദ്രമല്ലെന്ന്
ഗൊരഖ്പൂരില്‍ സന്ദര്‍ശനം നടത്തുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് യു.പി മുഖ്യമന്ത്രി യോഗി ആതിദ്യനാഥിന്റെ വിമര്‍ശനം. ഗൊരഖ്പൂര്‍ പിക്ക്നിക്ക് കേന്ദ്രമല്ലെന്ന് യോഗി ആദിത്യനാഥ് പരിഹസിച്ചു. ഗൊരഖ്പൂരിലെ വൃത്തിഹീനമായ സാഹചര്യങ്ങള്‍ക്ക് ഉത്തരവാദികള്‍ യുപി ഭരിച്ച മുന്‍ സര്‍ക്കാരുകളാണെന്നും യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി. സ്വച്ച് ഉത്തര്‍ പ്രദേശ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവെയാണ് യോഗി ആതിദ്യനാഥ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചത്.
ഗൊരഖ്പൂര്‍ പിക്ക്നിക്ക് കേന്ദ്രമല്ലെന്നായിരുന്നു രാഹുലിന്റെ സന്ദര്‍ശനത്തെ വിമര്‍ശിച്ചുകൊണ്ട് യോഗിയുടെ പരാമര്‍ശം. ജപ്പാന്‍ജ്വരത്തിന് കാരണം ശുചിത്വമില്ലായ്മയാണ്. ഇതെല്ലാം ശ്രദ്ധിക്കേണ്ട സര്‍ക്കാര്‍ സംവിധാനങ്ങളെ നശിപ്പിച്ചത് കഴിഞ്ഞ 15 വര്‍ഷത്തോളം യുപി ഭരിച്ച സര്‍ക്കാരുകളാണന്നും യോഗി കുറ്റപ്പെടുത്തി. ജപ്പാന് ജ്വരത്തിനെതിരെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത് താനാണെന്നും അതൊന്നും ഒരു യുവരാജാവിനും മനസിലാകില്ലെന്നും യോഗി പറഞ്ഞു.