LiveTV

Live

National

കശ്മീരിലെ ഷോപ്പിയാനില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

കശ്മീരിലെ ഷോപ്പിയാനില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു
Summary
2 ഭീകരരെ സൈന്യം വളഞ്ഞിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അവനീര ഗ്രാമത്തിലെ ഒരു വീട്ടില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന്..

കശ്മീരിലെ ഷോപ്പിയാന്‍ മേഖലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. മൂന്ന് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഏറ്റുമുട്ടലില്‍ 3 ഭീകരരെ സൈന്യം വധിച്ചു. 2 ഭീകരരെ സൈന്യം വളഞ്ഞിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അവനീര ഗ്രാമത്തിലെ ഒരു വീട്ടില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസും സൈന്യവും നടത്തിയ പരിശോധനയ്ക്കിടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഏറ്റമുട്ടലിനിടെ പ്രദേശവാസികള്‍ സൈന്യത്തിന് നേരെ കല്ലെറിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.