LiveTV

Live

National

ഗുജറാത്തില് നോട്ടക്ക് ‘നോ’ ഇല്ല; സുപ്രീം കോടതി

ഗുജറാത്തില് നോട്ടക്ക് ‘നോ’ ഇല്ല; സുപ്രീം കോടതി
Summary
ഈ മാസം എട്ടാം തീയതി ഗുജറാത്തിൽനിന്നു രാജ്യസഭയിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിൽ എംഎൽഎമാർക്കു നൽകുന്ന ബാലറ്റിൽ നോട്ട ഓപ്ഷനും ഉണ്ടാകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നത്

ഗുജ്റാത്ത് രാജ്യസഭ തെരഞ്ഞെടുപ്പില്‍ നോട്ട ഒഴിവാക്കണമെന്ന കോണ്‍ഗ്രസിന്‍റെ ആവശ്യം സുപ്രിം കോടതി തള്ളി. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ശേഷം പ്രത്യേക സര്‍ക്കുലറിലൂടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ട ഏര്‍പ്പെടുത്തിയത്. ഇത് നിയമവിരുദ്ധമാണെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. എന്നാല്‍ അവസാന നിമിഷമാണ് ഹരജിയുമായി വന്നതെന്നും, ഈ ഘട്ടത്തില്‍ ഇടപെടാന്‍ ആകില്ലെന്നും കോടതി പറഞ്ഞു.

രാജ്യസഭ തെരഞ്ഞെടുപ്പില്‍ നോട്ട നിര്‍ബന്ധായും ഉള്‍പ്പെടുത്തണമെന്ന 2014ലെ സുപ്രീം കോടതി ഉത്തരവിന്‍റെ കാര്യവും കോടതി ഓര്‍മ്മിപ്പിച്ചു. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ സര്‍ക്കുലറിന്‍റെ ഭരണഘടന സാധുത വിശദമായി പിന്നീട് പരിഗണിക്കാമെന്ന് കോടതി പറഞ്ഞു.