LiveTV

Live

National

ബിഎംഡബ്ല്യു നിര്‍ത്തിച്ചതിന് പൊലീസുകാരന് മര്‍ദ്ദനം: വൈറലായി വീഡിയോ

ബിഎംഡബ്ല്യു നിര്‍ത്തിച്ചതിന് പൊലീസുകാരന് മര്‍ദ്ദനം: വൈറലായി വീഡിയോ
Summary
റോഡിന്റെ തെറ്റായ വശത്ത് കൂടെ കാറോടിച്ചതിന് ഹിമാൻഷു മിത്തലിനെ പൊലീസ് തടഞ്ഞു. എന്നാല്‍ തന്റെ ബിഎംഡബ്ല്യു കാര്‍ തടഞ്ഞതില്‍ ക്ഷുഭിതനായ..

പഞ്ചാബിലെ പട്യാലയില്‍ ട്രാഫിക് പൊലീസ് കോൺസ്റ്റബിളിനെ മര്‍ദ്ദിച്ച 29കാരൻ അറസ്റ്റിൽ. റോഡിന്റെ തെറ്റായ വശത്ത് കൂടെ കാറോടിച്ചതിന് ഹിമാൻഷു മിത്തലിനെ പൊലീസ് തടഞ്ഞു. എന്നാല്‍ തന്റെ ബിഎംഡബ്ല്യു കാര്‍ തടഞ്ഞതില്‍ ക്ഷുഭിതനായ മിത്തല്‍ പൊലീസ് കോണ്‍സ്റ്റബിളിനെ മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

പാട്ട്യാലയിലെ ഖണ്ടാ ചൗക്കിൽ റോഡിന്റെ തെറ്റായ വശത്ത് കൂടെ ഓടിച്ച മിത്തലിന്റെ ബിഎംഡബ്ല്യു കാര്‍ കോൺസ്റ്റബിൾ ഓം പ്രകാശ് തടഞ്ഞു. ലൈസൻസും മറ്റു രേഖകളും കാണണമെന്ന് അദ്ദേഹം മിത്തലിനോട് ആവശ്യപ്പെട്ടു. എന്നാല്‍ തുടക്കത്തിൽ തന്നെ കോൺസ്റ്റബിളിനോട് തർക്കിച്ച മിത്തല്‍ കാറിൽ നിന്ന് പുറത്തേക്കിറങ്ങിയ ശേഷം ഓഫീസറെ മര്‍ദ്ദിക്കുകയായിരുന്നു.

പൊതു സേവകനെ മർദിക്കുക, ജോലിയില്‍ തടസം സൃഷ്ടിക്കുക തുടങ്ങിയ ജാമ്യം ലഭിക്കാത്ത കുറ്റങ്ങളാണ് മിത്തലിനെതിരെയുള്ളത്. കേസില്‍ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മിത്തലിൻറെ കയ്യില്‍ ഡ്രൈവിംങ് ലൈസൻസോ, കാറിന്റെ രജിസ്ട്രേഷൻ രേഖകളോ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.