LiveTV

Live

National

എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ ജെഡിയു പിന്തുണക്കും; കേരള ഘടകത്തിന് എതിര്‍പ്പ്

എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ ജെഡിയു പിന്തുണക്കും; കേരള ഘടകത്തിന് എതിര്‍പ്പ്
Summary
വിന്ദിനെ പിന്തുണക്കുന്ന കാര്യത്തില്‍ തീരുമാനമായതായി ജെഡിയു എംഎല്‍എ രത്‌നേഷ് സതാ പറഞ്ഞു. പിന്തുണ സംബന്ധിച്ച് പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി റാംനാഥ് കോവിന്ദിനെ പിന്തുണക്കാന്‍ ജെഡിയു തീരുമാനിച്ചു. ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യില്ലെന്ന് പാര്‍ട്ടിയുടെ കേരള ഘടകം നിതീഷ് കുമാറിനെ അറിയിച്ചു. റാംനാഥ് കോവിന്ദ് പഴയ സോഷ്യലിസ്റ്റാണെന്ന നിതീഷ്കുമാറിന്‍റെ വിശദീകരണം അംഗീകരിക്കില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്രകുമാര്‍ പറഞ്ഞു.

ജെഡിയു എംഎല്‍എമാരുടെ യോഗത്തിന് ശേഷം ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാന്‍ തീരുമാനമായതായി രത്‌നേഷ് സതാ എംഎല്‍എ വിശദീകരിച്ചിരുന്നു. അതിനിടെ നാളെ ഔദ്യോഗിക തീരുമാനം പ്രഖ്യാപിക്കാനിരിക്കെയാണ് കേരള ഘടകം കടുത്ത അതൃപ്തിയുമായി രംഗത്ത് വന്നത്. നിതീഷ് കുമാറിനെ വിളിച്ച് ബിജെപി സ്ഥാനാര്‍ഥിക്ക് താന്‍ വോട്ട് ചെയ്യില്ലെന്ന് വീരേന്ദ്രകുമാര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് തനിക്ക് നിതീഷ്കുമാര്‍ നല്‍കിയ വിശദീകരണത്തിലുള്ള അതൃപ്തിയും പരസ്യമായി വീരേന്ദ്രകുമാര്‍ പ്രകടിപ്പിച്ചു.

വീരേന്ദ്രകുമാറിന് സ്വന്തം നിലപാട് സ്വീകരിക്കാന്‍ അനുമതി നല്‍കി വിവാദം അവസാനിപ്പിക്കാനാണ് ജെഡിയു കേന്ദ്ര നേതൃത്വത്തിന്‍റെ നീക്കം.