LiveTV

Live

National

പശുക്കടത്തുകാര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസെടുക്കാന്‍ പൊലീസ്

പശുക്കടത്തുകാര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസെടുക്കാന്‍ പൊലീസ്
Summary
ഇതുസംബന്ധിച്ച് യുപി ഡിജിപി സുല്‍ഖാന്‍ സിങ് സംസ്ഥാനത്തെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവയച്ചു.

പശുക്കടത്തിന് പിടിയിലാകുന്നവര്‍ക്കും ഗോവധ നിരോധം ലംഘിക്കുന്നവര്‍ക്കുമെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസെടുക്കുമെന്ന് ഉത്തര്‍പ്രദേശ് ഡിജിപി. ഇതിനൊപ്പം ആന്റി ഗുണ്ടാ ആക്ട് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്യും. ഇതുസംബന്ധിച്ച് യുപി ഡിജിപി സുല്‍ഖാന്‍ സിങ് സംസ്ഥാനത്തെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവയച്ചു.

പശുക്കടത്തുകാര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസെടുക്കാന്‍ പൊലീസ്

പശുക്കടത്തും ഗോവധവും തടയേണ്ടത് സംസ്ഥാനത്ത് അത്യാവശ്യമാണെന്ന് ഡിജിപി പറഞ്ഞു. കുറ്റവാളികള്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരവും ആന്റി ഗുണ്ടാ ആക്ട് പ്രകാരവും കേസെടുക്കണമെന്നാണ് ഡിജിപിയുടെ ഉത്തരവിലെ നിര്‍ദേശം. കസ്റ്റഡിയിലെടുക്കുന്ന ഒരാളെ മൂന്നു മാസം വരെ യാതൊരു വിചാരണയും കൂടാതെ തടവില്‍ വെക്കാന്‍ അധികാരം നല്‍കുന്നതാണ് ദേശീയ സുരക്ഷാ നിയമം. ഇത് എത്രയും വേഗം പ്രാബല്യത്തില്‍ വരുത്തണമെന്നും നിര്‍ദേശമുണ്ട്. കന്നുകാലി അറവ് നിരോധിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം പുറത്തുവന്നതിന് പിന്നാലെയാണ് ഉത്തര്‍പ്രദേശ് ഡിജിപിയുടെ ഈ നീക്കം.