യുപിയില്‍ ഇനി പരീക്ഷ എഴുതണമെങ്കിലും ആധാര്‍ നിര്‍ബന്ധം

അടുത്ത അധ്യയന വര്‍ഷം മുതല്‍ ബോര്‍ഡ് പരീക്ഷ എഴുതാന്‍ ആധാര്‍ നിര്‍ബന്ധമാക്കി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് 2018 മുതല്‍ പുതിയ പരിഷ്കാരത്തിന് ഉത്തരവിട്ടിരിക്കുന്നത്.

ഹാള്‍ ടിക്കറ്റിനൊപ്പം ആധാര്‍ കാര്‍ഡും കൊണ്ടുവന്നാല്‍ മാത്രമെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയൂവെന്ന് ഉത്തര്‍പ്രദേശില്‍ ബോര്‍ഡ് പരീക്ഷ നടത്തിപ്പ് ചുമതലയുള്ള യുപി മധ്യമിക് ശിക്ഷ പരിഷത് അറിയിച്ചു. ഒമ്പതാം ക്ലാസ് രജിസ്ട്രേഷന് സമയത്ത് മുതല്‍ മുഴുവന്‍ വിദ്യാര്‍ഥികളും ആധാര്‍ കാര്‍ഡ് ഹാജരാക്കേണ്ടി വരും. പരീക്ഷ നടത്തിപ്പില്‍ സുതാര്യത ഉറപ്പു വരുത്തുന്നതിനും പകരക്കാര്‍ പരീക്ഷ എഴുതാന്‍ കയറിക്കൂടുന്നത് തടയുന്നതിനും വേണ്ടിയാണ് ആധാര്‍ നിര്‍ബന്ധമാക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഒട്ടേറെ ക്രമക്കേടുകള്‍ നടക്കുന്നുണ്ട്. ആധാര്‍ നിര്‍ബന്ധമാക്കിയാല്‍ പരീക്ഷക്ക് മുമ്പുള്ള രജിസ്ട്രേഷന് സുതാര്യമാകും. വിദ്യാര്‍ഥികളുടെ തിരിച്ചറിയല്‍ എഴുപ്പമാകുമെന്നും യുപിഎംഎസ്പി സെക്രട്ടറി ഷെയ്ല്‍ യാദവ് പറഞ്ഞു. വിദ്യാര്‍ഥികളെ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ ഉടന്‍ തുടങ്ങാന്‍ ജില്ലാ വിദ്യാഭ്യാസ മേധാവിമാര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്കി കഴിഞ്ഞു.