LiveTV

Live

National

മദ്യപന്മാരായ ഭര്‍ത്താക്കന്മാരെ ഭാര്യമാര്‍ ബാറ്റുകൊണ്ട് അടിക്കണമെന്ന് മന്ത്രി

മദ്യപന്മാരായ ഭര്‍ത്താക്കന്മാരെ ഭാര്യമാര്‍ ബാറ്റുകൊണ്ട് അടിക്കണമെന്ന് മന്ത്രി
Summary
സമൂഹവിവാഹത്തിന് 700 വധുക്കള്‍ക്ക് മധ്യപ്രദേശ് മന്ത്രിയുടെ സമ്മാനം ക്രിക്കറ്റ്ബാറ്റ്
മദ്യപന്മാരായ ഭര്‍ത്താക്കന്മാരെ ഭാര്യമാര്‍ ബാറ്റുകൊണ്ട് അടിക്കണമെന്ന് മന്ത്രി

മധ്യപ്രദേശ് മന്ത്രിയായ ഗോപാല്‍ ഭാര്‍ഗവ ഒരു സമൂഹ വിവാഹത്തിന് സമ്മാനമായി വധുക്കള്‍ക്ക് വിവാഹ സമ്മാനമായ നല്‍കിയത് തടികൊണ്ടുള്ള ബാറ്റ്. ഭര്‍ത്താക്കന്മാര്‍ മദ്യപന്മാരാണെങ്കില്‍ അവരെ മര്യാദ പഠിപ്പിക്കാനാണ് ഭാര്യമാര്‍ക്ക് മന്ത്രി ബാറ്റ് സമ്മാനമായി നല്‍കിയത്. മദ്യപിച്ച് ഭാര്യമാരെ ഉപദ്രവിക്കാന്‍ ഭര്‍ത്താക്കന്മാര്‍ ശ്രമിച്ചാല്‍ ബാറ്റ് പ്രയോഗിച്ചു കൊള്ളൂവെന്നാണ് മന്ത്രിയുടെ ഉപദേശം.അതിനു മുമ്പായി ആദ്യം അവരോട് ഈ ദുശ്ശീലം മാറ്റുന്നതിനെ കുറിച്ച് സംസാരിച്ചു നോക്കാനും മന്ത്രി നിര്‍ദേശിച്ചു.

മദ്യപന്മാരായ ഭര്‍ത്താക്കന്മാരെ ഭാര്യമാര്‍ ബാറ്റുകൊണ്ട് അടിക്കണമെന്ന് മന്ത്രി

മോഗ്രി എന്നാണ് ഈ ബാറ്റിന് മധ്യപ്രദേശില്‍ പറയുന്ന പേര്. മരം കൊണ്ടുള്ള ഈ ബാറ്റ് ആ നാട്ടിലെ സ്ത്രീകള്‍ സാധാരണയായി വസ്ത്രം അലക്കാനാണ് ഉപയോഗിക്കാറ്. മദ്യപിച്ച് ഉപദ്രവിക്കുന്ന ഭര്‍ത്താക്കാന്മാരെ ഈ ബാറ്റ് ഉപയോഗിച്ച് സ്ത്രീകള്‍ മര്‍ദ്ദിക്കുകയാണെങ്കില്‍ പൊലീസ് കേസെടുക്കില്ലെന്ന ഉറപ്പും മന്ത്രി നല്‍കി. ശനിയാഴ്ച നടന്ന ഒരു സമൂഹവിവാഹത്തിലാണ് മന്ത്രി ബാറ്റ് വിതരണം ചെയ്തത്. സംസ്ഥാനത്തെ ഗ്രാമവികസന മന്ത്രിയാണ് ഗോപാല്‍ ഭാര്‍ഗവ.

മദ്യപന്മാരായ ഭര്‍ത്താക്കന്മാരെ ഭാര്യമാര്‍ ബാറ്റുകൊണ്ട് അടിക്കണമെന്ന് മന്ത്രി

മന്ത്രിയെന്ന നിലയില്‍ താന്‍ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യുമ്പോഴെല്ലാം, തന്റെ മുന്നിലെത്തിയ സ്ത്രീകള്‍ക്ക് പ്രധാനമായും പറയാനുണ്ടായിരുന്ന പരാതി മദ്യപന്മാരായ ഭര്‍ത്താക്കന്മാരെ കുറിച്ചായിരുന്നു. കുടുംബത്തിന്റെ പട്ടിണി മാറ്റാനായി ഈ സ്ത്രീകള്‍ അധ്വാനിക്കുന്നതിന്റെ പ്രതിഫലം പോലും തട്ടിപ്പറിച്ച് മദ്യപിക്കുന്ന ഭര്‍ത്താക്കന്മാരുടെ ശാരീരിര അക്രമത്തിന് ഇരയാകേണ്ടി വരുന്ന പാവം സ്ത്രീകള്‍. ഒരിക്കല്‍ തന്റെ ഭര്‍ത്താവിന്റെ ഈ ദുശ്ശീലത്തെ ഈ മരബാറ്റ് കൊണ്ട് അടിച്ചാണ് നിര്‍ത്തിച്ചത് എന്ന് ഒരു സ്ത്രീ അനുഭവം പങ്കുവെച്ചതാണ് തന്നെ ഇത്തരമൊരു സമ്മാനം നല്‍കാന്‍ പ്രേരിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. പക്ഷേ, ആദ്യം ഈ ദുശ്ശീലം മാറ്റുന്ന കാര്യം ഭര്‍ത്താക്കന്മാരോട് നല്ലരീതിയില്‍ പറഞ്ഞു നോക്കണമെന്ന് സ്ത്രീകളെ ഉപദേശിക്കാനും മന്ത്രി മറന്നില്ല.

കഴിഞ്ഞ ഏപ്രില്‍ 9 മുതല്‍ മദ്യനിരോധം സംസ്ഥാനത്ത് ഘട്ടം ഘട്ടമായി നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് മധ്യപ്രദേശ് സര്‍ക്കാര്‍.

700 brides gifted mogri (wooden bat used to wash clothes) by MP minister, who advises them to use it on husbands if they turn alcoholic.

— Press Trust of India (@PTI_News) April 30, 2017