LiveTV

Live

National

ആപ്പില്‍ ആഭ്യന്തരകലഹം രൂക്ഷമാകുന്നു

ആപ്പില്‍ ആഭ്യന്തരകലഹം രൂക്ഷമാകുന്നു
Summary
പാർട്ടി നേതാവ് കുമാർ വിശ്വാസ് ബിജെപിയുടെ ഏജൻറ്റാണെന്നാരോപിച്ച പാർട്ടി എംഎൽഎ അമാനത്തുള്ള ഖാൻ പാർട്ടിയുടെ ഉന്നതാധികാരസമിതിയായ രാഷ്ട്രീയകാര്യസമിതിയിൽ നിന്ന് രാജിവെച്ചു

ഡൽഹി ആം ആദ്മി പാർട്ടിയിലെ ആഭ്യന്തരകലഹം രൂക്ഷമാകുന്നു. പാർട്ടി നേതാവ് കുമാർ വിശ്വാസ് ബിജെപിയുടെ ഏജൻറ്റാണെന്നാരോപിച്ച പാർട്ടി എംഎൽഎ അമാനത്തുള്ള ഖാൻ പാർട്ടിയുടെ ഉന്നതാധികാരസമിതിയായ രാഷ്ട്രീയകാര്യസമിതിയിൽ നിന്ന് രാജിവെച്ചു. കുമാർ വിശ്വാസിനെ പിന്തുണച്ച് കേജ്‍രിവാൾ അടക്കമുള്ള നേതാക്കൾ നിലപാടെടുത്തതിന് പിന്നാലെയാണ് രാജി. രാജി സ്വീകരിച്ചതായി പാർട്ടി നേതൃത്വം അറിയിച്ചു.