LiveTV

Live

National

യുപിയില്‍ കോണ്‍ഗ്രസ് - എസ്പി സഖ്യം വേര്‍പിരിയുന്നു

യുപിയില്‍ കോണ്‍ഗ്രസ് - എസ്പി സഖ്യം വേര്‍പിരിയുന്നു
Summary
ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും തമ്മിലുണ്ടാക്കിയ സഖ്യം വഴിപിരിയുന്നു

ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും തമ്മിലുണ്ടാക്കിയ സഖ്യം വഴിപിരിയുന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിലെ സഖ്യം പാര്‍ട്ടിക്ക് ദോഷം ചെയ്തെന്ന വിലയിരുത്തലിലാണ് സഖ്യം അവസാനിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.

ബിജെപിക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് ഉത്തര്‍പ്രദേശില്‍ ഭരണം നടത്തികൊണ്ടിരുന്ന സമാജ് വാദി പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെട്ടത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയായിരുന്നു ഇരുപാര്‍ട്ടികള്‍ക്കും നേരിടേണ്ടിവന്നത്. ഒറ്റക്ക് മത്സരിച്ചപ്പോള്‍ ലഭിച്ച 28 സീറ്റില്‍ നിന്ന് സഖ്യവുമായി മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസിന് ലഭിച്ചത് 12 സീറ്റുകളായിരുന്നു. തിരഞ്ഞെടുപ്പ് പരാജയം ചര്‍ച്ചചെയ്യാനായി ജനറല്‍ സെക്രട്ടറി ഗുലാബ് നബി ആസാദിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ സഖ്യത്തിനെതിരെ രൂക്ഷമായ വിമര്‍ശനവും ഉയര്‍ന്നു. തുടര്‍ന്നാണ് സഖ്യം പിരിയാന്‍ തീരുമാനിച്ചത്

പാര്‍ട്ടി മത്സരിക്കാതിരുന്ന മണ്ഡലങ്ങളിലെ പാര്‍ട്ടി അണികളെയും പ്രവര്‍ത്തകരെയും സഖ്യം നിഷ്ക്രിയമാക്കിയതായി നേതാക്കള്‍ കുറ്റപ്പെടുത്തി. അതിനാല്‍ ഇവരെ തിരികെ കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാനും യോഗത്തില്‍ ധാരണയായി. അതേസമയം പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എസ്പിയും ഒറ്റക്ക് മത്സരിക്കുമെന്നാണ് സൂചന.