ഒരു കോടി കുടുംബങ്ങളുടെ തൊഴില്‍ കാര്‍ഡ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായ 1 കോടി കുടുംബങ്ങളുടെ തൊഴില്‍ കാര്‍ഡ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. വ്യാജ തൊഴില്‍ കാര്‍ഡുകളാണ് റദ്ദാക്കിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. പദ്ധതിയെ ഉടച്ച് വാര്‍ക്കുകയാണ് ലക്ഷ്യമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
യു.പി.എ സര്‍ക്കാര്‍ നടപ്പാക്കിയ ജനകീയ പദ്ധതിയായ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ മോദി സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന പ്രതിപക്ഷം ആക്ഷേപം നിലവില്‍ ശക്തമാണ്, ഇത്തരമൊരു സാഹചര്യത്തിലാണ് പദ്ധതിയുമായി ബന്ധപ്പെട്ട പുതിയ തീരുമാനം. ബി ജെ പി ഭരിക്കുന്ന മധ്യപ്രദേശിലാണ് വ്യാജ തൊഴില്‍ കാര്‍ഡുകള്‍ ഏറ്റവും കൂടുതല്‍ ഉള്ളതെന്ന് സര്‍ക്കാര്‍ കണക്ക് വ്യക്തമാക്കുന്നു. 21,66,281 . ഉത്തര്ഡപ്രദേശാണ് തട്ടു തൊഴെ, 19,40,391. തമിഴ് നാട്ടിലും കര്‍ണാടകയിലും ആസമിലും 6 മുതല്‍ 10 ലക്ഷം വരെ വ്യാജ തൊഴില്‍ കാര്‍ഡുകളുണ്ട്. ഇവയെല്ലാം റദ്ദാക്കിയവയില്‍ പെടും. കേരളത്തിലെ കണക്കുകള്‍ ലഭ്യമായിട്ടില്ല. തൊലുങ്കാനയില്മാത്രമാണ് വ്യാജ തൊഴില്‍ കാര്‍ഡുകള്‍ ഇല്ലാത്തത്, 1 കോടി കാര്‍ഡുകള്‍ റദ്ദാക്കപ്പെട്ടതോടെ മൊത്തം തൊഴില്‍ കാര്‍ഡുകളുടെ എണ്ണത്തില്‍ 14 ശതമാനമാണ് കുറവുണ്ടായിരിക്കുന്നത്. ഇതോടെ പദ്ധതി ചിലവ് തുകയില്‍ 8500 കോടിയാളം രൂപയുടെ കുറവാണുണ്ടാവുക.