LiveTV

Live

National

മോഹന്‍ ഭഗവതിനെ രാഷ്ട്രപതിയാക്കണമെന്ന് ശിവസേന

മോഹന്‍ ഭഗവതിനെ രാഷ്ട്രപതിയാക്കണമെന്ന് ശിവസേന
Summary
ഇന്ത്യയുടെ പുതിയ രാഷ്ട്രപതി സ്ഥാനത്തേക്ക് ആര്‍എസ്എസ് മേധാവിയെ പരിഗണിക്കണമെന്നാണ് ശിവസേനയുടെ ആവശ്യം

ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതിനെ രാഷ്ട്രപതിയാക്കണമെന്ന് ശിവസേന. ഇന്ത്യയുടെ പുതിയ രാഷ്ട്രപതി സ്ഥാനത്തേക്ക് ആര്‍എസ്എസ് മേധാവിയെ പരിഗണിക്കണമെന്നാണ് ശിവസേനയുടെ ആവശ്യം. ജൂലൈയില്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ശിവസേന ഇക്കാര്യം ആവശ്യപ്പെട്ടത്.

മോഹന്‍ ഭഗവതിനെ രാഷ്ട്രപതിയാക്കണമെന്ന് ശിവസേന

ഹിന്ദു രാഷ്ട്രമെന്ന സ്വപ്നം പൂവണിയണമെങ്കില്‍ മോഹന്‍ ഭഗവതിനെ രാഷ്ട്രപതിയായി നിയോഗിക്കണമെന്ന് ശിവസേനയുടെ മുതിര്‍ന്ന രാജ്യസഭാ എംപി സഞ്ജയ് റൌത്ത് പറഞ്ഞു. തീവ്ര ഹിന്ദുത്വ വാദിയായ നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി. അടുത്തിടെ സമാന തത്വങ്ങളും ആശയങ്ങളും വഹിക്കുന്ന യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശിന്‍റെ മുഖ്യമന്ത്രിയായി. ഇനി ഹിന്ദു രാഷ്ട്രമെന്ന സ്വപ്നത്തിലേക്ക് കുറച്ച് അകലം മാത്രമാണുള്ളത്. ഇത് നിറവേറ്റാന്‍ മോഹന്‍ ഭഗവതിന് കഴിയുമെന്നും റൌത്ത് പറഞ്ഞു. രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതിന്‍റെ ഭാഗമായി എന്‍ഡിഎയുടെ ശക്തി കൂട്ടാന്‍ ശിവസേന പ്രസിഡ‍ന്‍റ് ഉദ്ധവ് താക്കറെയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അത്താഴത്തിന് ക്ഷണിച്ചിരുന്നു.