ആര്.കെ നഗര്‍ ഉപതെരഞ്ഞടുപ്പ്; മത്സര രംഗത്തുള്ളത് 82 പേര്, ഇവിഎമ്മില്‍ കൊള്ളുക 63ഉം!

തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന ആര്.കെ നഗര്‍ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞടുപ്പില്‍ മത്സര രംഗത്തുള്ളത് 82 പേര്! ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍(ഇവിഎം) ഉള്‍ക്കൊള്ളാവുന്ന സ്ഥാനാര്‍ത്ഥികളുടെ എണ്ണം 63ഉം. ഇതില്‍ ഒരു സ്ലോട്ട് നോട്ടക്കാണ്. പത്രിക സൂക്ഷ്മപരിശോധനക്ക് വിധേയമാക്കിയ ശേഷമുളള കണക്കാണ് 83. മത്സരിക്കുന്ന പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ക്കെല്ലാം അപരന്മാരായി പതിനൊന്ന് പേരുണ്ടെന്നാണ് വിവരം. ഇവര്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെ പത്രിക പിന്‍വലിക്കുമെന്നാണ് അറിയുന്നത്.
അങ്ങനെ പിന്‍വലിച്ചാലും ഒമ്പത് പേര് അധികമുണ്ടാവും. ഇവര്‍ കൂടി പിന്മാറിയില്ലെങ്കില് ബാലറ്റ് പേപ്പര്‍ തന്നെ ഉപയോഗിക്കേണ്ടിവരും. 63ല്‍ അധികം സ്ഥാനാര്ത്ഥികളുണ്ടായാല് ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്നാണ് ആര്.കെ നഗറിലെ മുതിര്‍ന്ന ഇലക്ഷന് ഓഫീസറും പറയുന്നത്. നിലവില്‍ എം2 ടൈപ്പ് ഇവിഎമ്മാണ് തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്. 63 പേരാണ് ഇതില്‍ ഉള്‍ക്കൊള്ളുക. ഇതിന്റെ ഏറ്റവും വലിയ പോരായ്മയും ഇൌ അപര്യാപ്തതയാണ്. പൊതുവെ അത്രയും സ്ഥാനാര്‍ത്ഥികള്‍ രംഗത്തു വരാത്തതു കൊണ്ട് വാര്‍ത്തയായില്ലെന്ന് മാത്രം.
അതേസമയം 100ല്‍ കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ ഉള്‍ക്കൊള്ളാവുന്ന എംത്രി വിഭാഗത്തില്‍ പെടുന്ന ഇവിഎം നടപ്പില്‍ വരുത്താന്‍ ആലോചനയുണ്ടായിരുന്നു. ഇപ്പോള്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. 2019 പൊതുതെരഞ്ഞെടുപ്പില്‍ പുതിയെ മെഷീന് ഉപയോഗിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുമുണ്ട്. അടുത്ത മാസം 12നാണ് ഉപതെരഞ്ഞെടുപ്പ്.