അജ്മീര്‍ സ്ഫോടനക്കേസില്‍ ഇന്ന് വിധി

സ്വാമി അസിമാനന്ദയടക്കം 13 പ്രതികള്‍
അജ്മീര്‍ ദര്‍ഗ ഷെരീഫ് സ്ഫോടനക്കേസില്‍ ഇന്ന് വിധി. ജെയ്പൂരിലെ പ്രത്യേക എന്‍ഐഎ കോടതിയാണ് വിധി പറയുക. മൂന്ന് പേരുടെ മരണത്തിനും, പതിമൂന്ന് പേരുടെ പരിക്കിനും കാരണമായ സ്ഫോടനം 2007 ഓക്ടോബര്‍ 11നാണ് നടന്നത്. സംഘ്പരിവാര്‍ സംഘടനകളുമായി അടുത്ത ബന്ധമുള്ള സ്വാമി അസിമാനന്ദയാണ് കേസിലെ മുഖ്യപ്രതി. ഇയാളെ കൂടാതെ ദേവേന്ദ്ര ഗുപ്ത, ചന്ദ്രശേഖര്‍ ലെവേ, ലോകേഷ് ശര്‍മ തുടങ്ങിയ പന്ത്രണ്ട് പ്രതികള്‍ക്കെതിരെയാണ് എന്‍ഐഎ കുറ്റപത്രം ചുമത്തിയത്. ഹിന്ദു ആരാധനാലയങ്ങള്‍ക്ക് നേരെ നടന്ന ആക്രമണങ്ങള്‍ക്ക് പ്രതികാരമായി കാവി ഭീകരര്‍ നടത്തിയ ഗുഢാലോചനയുടെ ഭാഗമാണാണ് സ്ഫോടനമെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. പ്രതികള്‍ക്കെതിരെ 149 സാക്ഷികളെയാണ് പ്രോസിക്യൂഷന് ഹാജരാക്കിയത്. ഇതില്‍ 26 സാക്ഷികള്‍ കൂറ്മാറിയിരുന്നു.