ഒരാഴ്ച പിന്‍വലിക്കാവുന്ന തുകയുടെ പരിധി 50,000 രൂപയായി ഉയര്‍ത്തി

മാര്‍ച്ച് 13 മുതല്‍ പരിധി പൂര്‍ണമായും ഒഴിവാക്കും. എടിഎമ്മില്‍ നിന്ന് പിന്‍വലിക്കുന്നതുള്‍പ്പെടെ ഒരാഴ്ച പിന്‍വലിക്കാവുന്ന പണത്തിന്റെ നിലവിലെ പരിധി
സേവിങ്സ് അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ റിസർവ് ബാങ്ക് ഒഴിവാക്കുന്നു. രണ്ടു ഘട്ടങ്ങളിലായാണ് ഇതു നടപ്പാക്കുക. മാർച്ച് 13 മുതല്‍ നിയന്ത്രണം പൂർണമായും ഒഴിവാകും. ഇപ്പോള്‍ 24,000 രൂപ വരെ പിന്‍വലിക്കാവുന്നത് ഫെബ്രുവരി 20 മുതൽ ആഴ്ചയിൽ പിൻവലിക്കാവുന്ന പരിധി 50,000 രൂപയാക്കി ഉയർത്തും. പുതിയ 2000, 500 രൂപാ നോട്ടുകളുടെ വ്യാജൻ പുറത്തിറക്കാൻ ബുദ്ധിമുട്ടാണെന്നും ഇപ്പോൾ പിടിക്കപ്പെടുന്നവ ഫോട്ടോ കോപ്പികളാണെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. ജനുവരി 27 വരെയുള്ള കണക്ക് വച്ച് 9.92 ലക്ഷം കോടി രൂപയുടെ പുതിയ 2000, 500 രൂപാ നോട്ടുകൾ പ്രചാരത്തിലുണ്ടെന്നും ആർബിഐ ഡപ്യൂട്ടി ഗവർണർ അറിയിച്ചു.