ഗോവ, പഞ്ചാബ് തെരഞ്ഞെടുപ്പ്; തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാവുക 18 വരെ
ഫെബ്രുവരി നാലിന് ഒറ്റ ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന ഗോവയിലും പഞ്ചാബിലും തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. ഈ മാസം 18വരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാവുക. 19 നാണ് സൂക്ഷ്മ പരിശോധന. പിന്‍വലിക്കാനുള്ള കാലാവധി 21 ന് അവസാനിക്കും. ആം ആദ്മി പാര്‍ട്ടി മത്സരരംഗത്തുള്ളതോടെ ഇരു സംസ്ഥാനത്തും ഇത്തവണ ത്രികോണ മത്സരമാണ് നടക്കുന്നത്.