LiveTV

Live

National

സിഗ്നലുകളിലെ കുഞ്ഞുകച്ചവടക്കാര്‍

സിഗ്നലുകളിലെ കുഞ്ഞുകച്ചവടക്കാര്‍
Summary
കച്ചവടം പട്ടിണി മാറ്റാന്‍

ക്രിസ്തുമസ് പുതുവത്സരക്കാലത്ത് വമ്പന്‍ വാഗ്ദാനങ്ങള്‍ നല്‍കി വന്‍കിട മാളുകള്‍ ലാഭം കൊയ്യുമ്പോള്‍ അന്നത്തിനുള്ള വകക്കായി ഡല്‍ഹിയിലെ സിഗ്നലുകളില്‍ കാത്തുനില്‍ക്കുകയാണ് ഒരു കൂട്ടം കുഞ്ഞുകച്ചവടക്കാര്‍. ശൈത്യകാലം ശക്തമായതോടെ ഏറെ പാടുപെട്ടാണ് ഇവര്‍ അന്നത്തിനുള്ള വക കണ്ടെത്തുന്നത്.

ഹരിദ്വാര്‍ സ്വദേശിയായ അമനാണ് അവരില്‍ ഒരാള്‍. വയസ് 11. വീട്ടിലെ പട്ടിണി മാറ്റാന്‍ പഠനം പോലും ഉപേക്ഷിച്ചെത്തിയവന്‍. സാന്താ മുഖം മൂടിക്കും കളിപ്പാട്ടങ്ങക്കും അമനിട്ട വില 50 രൂപ. വില പേശലിനൊടുവില്‍ കിട്ടുന്നത് 20നും താഴെ. വില്‍ക്കുന്നത് സാന്താ മുഖം മുടിയാണെങ്കിലും സാന്താ ആരാണെന്നും മുഖം മൂടി എന്തിനാണെന്നൊന്നും ഇവനറിയില്ല.

ഡല്‍ഹി രാജേന്ദ്ര പ്ലെയ്സിലെ ഈ ഡിവൈഡറില്‍ താമസക്കാരായി അമനെപ്പോലുള്ള 50ഓളം പേര്‍ വരും. കൊടും തണുപ്പിലും ആവശ്യത്തിന് വസ്ത്രമോ ഭക്ഷണമോ അടിസ്ഥാന സൌകര്യങ്ങളോ ഇല്ലാതെ മെട്രോ പാലത്തെ
മേല്‍ക്കൂരയാക്കി കഴിയുന്നവര്‍.