മണിപ്പൂരില്‍ ഭീകരാക്രമണം; രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു

ചന്ദല്‍ ജില്ലയിലെ ലോക്ചൌവിലാണ് ആക്രമണം ഉണ്ടായത്

മണിപ്പൂരില്‍ തീവ്രവാദി ആക്രമണത്തില്‍ 2 പൊലീസുകാര്‍ കൊല്ലപ്പെട്ടു. 6 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചന്ദല്‍ ജില്ലയിലെ ലോക്ചൌവിലാണ് ആക്രമണം ഉണ്ടായത്.
മണിപ്പൂര്‍ മുഖ്യമന്ത്രി ഒക്രം ഇബോബി സിങിന്റെ പരിപാടിക്കായി പോവുകയായിരുന്ന പൊലീസുകാര്‍ക്ക് നേരെ മറഞ്ഞിരുന്ന് ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്കി.