ദീപികയും സോണാക്ഷിയും റാണി മുഖര്‍ജിയും ഉത്തര്‍പ്രദേശില്‍ റേഷന്‍കാര്‍ഡ് ഉടമകള്‍


ഉത്തര്‍പ്രദേശിലെ ഫറൂഖാബാദിലെ സഹബ്ഗഞ്ച് ഗ്രാമവാസികള്‍ ആകെ അങ്കലാപ്പിലാണ്... തങ്ങളുടെ നാട്ടിലെ ഗൃഗനാഥകളില് ബോളിവുഡ് സെലിബ്രിറ്റികള്‍... രേഖകള്‍ പ്രകാരം ബോളിവുഡ് താരങ്ങളായ ദീപിക പദുകോണ്‍, സോണാക്ഷി സിന്‍ഹ, ജാക്വലിന് ഫെര്‍ണാണ്ടസ്, റാണി മുഖര്‍ജി എന്നിവര്‍ വര്‍ഷങ്ങളായി സര്‍ക്കാരിന്റെ എല്ലാ ഭക്ഷ്യസബ്സിഡികളും കൈപ്പറ്റുന്നവരാണ്.
സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ജനങ്ങള്‍ വിതരണക്കാരനെതിരെ തിരിഞ്ഞപ്പോഴാണ് വിഷയം അധികാരികളുടെ ശ്രദ്ധയില്‍പ്പെട്ടത്. സഹബ്ഗഞ്ചിലെ റേഷന്കടക്കാരന് ഈ സെലിബ്രിറ്റികളുടെ പേരില്‍ റേഷന്‍കാര്‍ഡ് നിര്‍മ്മിച്ച് ഇത്രയും കാലം ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
രേഖകള്‍ പ്രകാരം സാധു ലാല്‍ ആണ് ജാക്വലിന്റെ ഭര്‍ത്താവ്, രാകേഷ് ചന്ദ് ദീപികയുടെയും രമേശ് ചന്ദ് സോണാക്ഷിയുടെയും പങ്കാളികള്‍. രാം സ്വരൂപ് ആണ് റാണിമുഖര്‍ജിയെ വിവാഹം കഴിച്ചിരിക്കുന്നത്.
ദീപികയെ ജനറല്‍ കാറ്റഡറിയിലും മറ്റുള്ളവരെ ഒബിസിയിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.