LiveTV

Live

National

മുസ്‍ലിം സമുദായത്തിനിടയില്‍ അസ്വസ്ഥത പടരുന്നുണ്ടെന്ന് ഹമീദ് അന്‍സാരി

മുസ്‍ലിം സമുദായത്തിനിടയില്‍ അസ്വസ്ഥത പടരുന്നുണ്ടെന്ന് ഹമീദ് അന്‍സാരി
Summary
എല്ലാറ്റിനും എപ്പോഴും ഒരു വിശദീകരണവും കാരണവും കാണും. ആ വിശദീകരണം അല്ലെങ്കില്‍ കാരണം നാം അംഗീകരിക്കുന്നുണ്ടോ എന്നത് വ്യക്തിഗതമാകും. അത് ഒരു വ്യക്തിയുടെ ചിന്തക്കനുസരിച്ചാകുമെന്ന് ഉറപ്പ്. ഖര്‍ വാപസി. ആള്‍ക്കൂട്ട ആക്രമണത്തിലൂടെയുള്ള കൊലപാതകങ്ങള്‍ തുടങ്ങിയവ ഇന്ത്യന്‍ മൂല്യങ്ങളുടെ തകര്‍ച്ചയെയാണ് സൂചിപ്പിക്കുന്നതെന്ന് അന്‍സാരി അഭിപ്രായപ്പെട്ടു.

സുരക്ഷിതരല്ലെന്നആശങ്ക രാജ്യത്തെ മുസ്‌ലിങ്ങള്‍ക്കിടയില്‍ രൂക്ഷമായിരിക്കുന്നതായി ഉപരാഷ്ട്രപതി ഹമിദ് അന്‍സാരി. രാജ്യത്ത് നൂറ്റാണ്ടുകളായി നിലനിന്നിരുന്ന സ്വീകാര്യതയുടെ അന്തരീക്ഷം ഇപ്പോള്‍ ഭീഷണി നേരിടുകയാണ്. ജമ്മുകശ്മീരില്‍ ഉണ്ടാവേണ്ടത് രാഷ്ട്രീയ പരിഹാരമാണെന്നും മുത്തലാഖ് സാമൂഹികഭ്രാന്താണെന്നും ഹമീദ് അന്‍സാരി പ്രതികരിച്ചു

ഇന്ന് കാലാവധി അവസാനിക്കുന്നതിന് മുന്നോടിയായി രാജ്യസഭ ടെലിവിഷന് നല്‍കിയ അവസാന ഒദ്യോഗിക അഭിമുഖത്തിലാണ് രാജ്യത്തെ രാഷ്ട്രീയസാഹചര്യങ്ങളെക്കുറിച്ച് ഹമീദ് അന്‍സാരി ദീര്‍ഘമായി സംസാരിച്ചത്. രാജ്യത്തെ മുസ്ലിങ്ങള്‍ക്കിടയില്‍ അസ്വസ്ഥത പടര്‍ന്നു പിടിക്കുന്നു. രാജ്യത്ത് പടര്‍ന്ന് പിടിക്കുന്ന അസ്ഹിഷ്ണുതയാണ് ഇതിന് കാരണം. രാജ്യത്തെ അസഹിഷ്ണുതയെ സംബന്ധിച്ച് പ്രധാനമന്ത്രിയെയും ക്യാബിനറ്റ് മന്ത്രിമാരെയും ബോധ്യപ്പെടുത്തിയതാണെന്നും ഹമീദ് അന്‍സാരി പറഞ്ഞു

ആള്‍ക്കൂട്ട കൊലപാതകങ്ങളും ഗോസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന ആക്രമങ്ങളും ബീഫ് നിരോധനവും ഗര്‍വാപ്പസിയും ഇന്ത്യയുടെ മൂല്യങ്ങള്‍ക്കെതിരായ നടപടികളാണ്. രാജ്യസ്നേഹം ഓരോ ദിവസവും തെളിയിച്ച് കൊണ്ടിരിക്കേണ്ട അവസ്ഥയാണ്. ഇത് അലോസരപ്പെടുത്തുന്നതാണ്.

കശ്മീരിലെ പ്രശ്നം രാഷ്ട്രീയമായി തന്നെ പരിഹരിക്കണം. അതിനെ പ്രാദേശികവിഷയമായി കാണാനാകില്ല. മുത്തലാഖിന് മതപരമായ പിന്‍ബലമില്ലെന്നും അത് സാമൂഹിക ഭ്രാന്താണെന്നും ഹമീദ് അന്‍സാരി വ്യക്തമാക്കി.കോടതി ഇടപെടലുകളിലൂടെയല്ല സമൂഹം നവീകരിക്കപ്പെടേണ്ടതെന്നും അന്‍സാരി പറഞ്ഞു