LiveTV

Live

National

'ബിജെപിക്കെതിരായ പടയോട്ടം ഗുജറാത്തില്‍ നിന്ന് തുടങ്ങും' മണിശങ്കര്‍ അയ്യര്‍

'ബിജെപിക്കെതിരായ പടയോട്ടം ഗുജറാത്തില്‍ നിന്ന് തുടങ്ങും' മണിശങ്കര്‍ അയ്യര്‍
Summary
രാഹുല്‍ഗാന്ധി മുന്നില്‍ നിന്ന് നയിക്കാന്‍ തുടങ്ങിയതോടെ എല്ലാ ആശങ്കകളും വഴിമാറി. നരേന്ദ്രമോദിയും ബിജെപിയും എത്ര ശക്തി അവകാശപ്പെട്ടാലും മതനിരപേക്ഷ ശക്തികളുടെ ബലത്തില്‍..

ബിജെപിക്കെതിരായ കോണ്‍ഗ്രസിന്റെ പടയോട്ടം ഗുജറാത്തില്‍ നിന്ന് തുടങ്ങുമെന്ന് മുന്‍ കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യര്‍. സിപിഎം അടക്കമുള്ള ഇടത് പാര്‍ടികള്‍ കേന്ദ്രത്തില്‍ മതേതര കക്ഷികളെ പിന്തുണക്കുമെന്നും അദ്ദേഹം മീഡിയാവണിനോട് പറഞ്ഞു. കോണ്‍ഗ്രസ് നിലനില്‍പ് ഭീഷണി നേരിടുന്നുവെന്നതിന്‍റെ മുന്‍ നിലപാടിന് ഇനി പ്രസക്തിയില്ലെന്ന് മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. രാഹുല്‍ഗാന്ധി മുന്നില്‍ നിന്ന് നയിക്കാന്‍ തുടങ്ങിയതോടെ എല്ലാ ആശങ്കകളും വഴിമാറി.

'ബിജെപിക്കെതിരായ പടയോട്ടം ഗുജറാത്തില്‍ നിന്ന് തുടങ്ങും' മണിശങ്കര്‍ അയ്യര്‍

നരേന്ദ്രമോദിയും ബിജെപിയും എത്ര ശക്തി അവകാശപ്പെട്ടാലും മതനിരപേക്ഷ ശക്തികളുടെ ബലത്തില്‍ അതിനെ തകര്‍ക്കും. കമല്‍ഹാസന്‍ നല്ല വ്യക്തിയാണെങ്കിലും രാഷ്ട്രീയത്തില്‍ എന്താകുമെന്ന് കണ്ടറിയേണ്ടിവരും. ഒന്നാം യുപിഎ സര്‍ക്കാരിനെ പിന്തുണച്ച ഇടതുപക്ഷം ഇനിയും അതേ നിലപാട് തന്നെ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.

രാഹുല്‍ഗാന്ധിയുടെ മികവ് ഇപ്പോഴാണ് പുറത്തുവരുന്നത്. അദ്ദേഹം കൂടുതല്‍സജീവമാകുന്നതോടെ ഇതിലും വലിയ ഫലമുണ്ടാകും. പാര്‍ടിക്ക് മുന്നിലുള്ള വെല്ലുവിളികള്‍ നേരിടാന്‍ ഇത് ഞങ്ങളെ സഹായിക്കും. ഗുജറാത്ത് തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം രാജ്യത്തെ മുഴുവന്‍ മതനിരപേക്ഷ ശക്തികളെയും ഒരുമിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി മുന്നിട്ടിറങ്ങും. ഈ ഐക്യ മുന്നണിയുമായി മോദിയെ നേരിടുകയും തകര്‍ക്കുകയും ചെയ്യും.