LiveTV

Live

National

പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു

പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു
Summary
പെട്രോളിന് 2 രൂപ 19 പൈസയും ഡീസലിന് 98 പൈസയുമാണ് വര്‍ധിപ്പിച്ചത്.
പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചുരാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിച്ചു. പെട്രോളിന് 2 രൂപ 19 പൈസയും ഡീസലിന് 98 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതുക്കിയ വില ഇന്നലെ അര്‍ധരാത്രിമുതല്‍ നിലവില്‍ വന്നു.

അടുത്തിടെ രണ്ടാം തവണയാണ് വില വര്‍ധിപ്പിക്കുന്നത്. മാര്‍ച്ച് 17ന് പെട്രോള്‍ വില 3.7 രൂപയും ഡീസല്‍ വില 1.90 രൂപയും കൂട്ടിയിരുന്നു.

അന്താരാഷ്ട്ര പെട്രോളിയം വിലയും ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്കും പരിഗണിക്കുമ്പോള്‍ വിലവര്‍ധന അനിവാര്യമാണെന്നാണ് പെട്രോളിയം കമ്പനികളുടെ വിശദീകരണം.